Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേളകത്ത്​ കടകൾ നാളെ...

കേളകത്ത്​ കടകൾ നാളെ മുതൽ തുറക്കാം

text_fields
bookmark_border
കേളകം: രണ്ടാഴ്ചയായി അടച്ചിട്ട കേളകം ടൗൺ തിങ്കളാഴ്ച അണുനശീകരണം നടത്തിയ ശേഷം ചൊവ്വാഴ്ച നിബന്ധനകളോടെ തുറക്കാൻ സുരക്ഷ കമ്മിറ്റി തീരുമാനം. തിങ്കളാഴ്ച ഉച്ചക്കുശേഷം കച്ചവടക്കാർക്ക് വ്യാപാര സ്ഥാപനങ്ങൾ ശുചീകരിക്കുന്നതിന്​ തുറക്കാം. രാവിലെ ഏഴു​ മുതൽ ആറുവരെയാണ് പ്രവർത്തന സമയം. ഹോട്ടലുകളിൽ പാർസൽ സംവിധാനം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അടക്കാത്തോട് വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ പാടില്ല. ആവശ്യമില്ലാതെ ടൗണിൽ ഇറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച വ്യക്തികളുമായി നേരിട്ട് ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ പാടില്ല. വെള്ളിയാഴ്ച വരെ മത്സ്യ-മാംസ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവാദമില്ല. സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാവൂ. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ്​ മൈഥിലി രമണൻ അറിയിച്ചു.
Show Full Article
TAGS:
Next Story