Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹിയിൽ അഞ്ചുപേർക്ക് ...

മാഹിയിൽ അഞ്ചുപേർക്ക് കോവിഡ്

text_fields
bookmark_border
മാഹി: മാഹിയിൽ വെള്ളിയാഴ്ച അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗളൂരുവിൽ നിന്ന് തിരിച്ചെത്തി പള്ളൂർ കമ്യൂണിറ്റി ഹാളിനു സമീപം ക്വാറൻറീനിൽ കഴിയുന്ന ഒരാൾക്ക് കോവിഡ് പോസിറ്റിവായി. പള്ളൂർ സ്വകാര്യ ബാറിന് സമീപം താമസിക്കുന്ന 75കാരനും നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഗ്രാമത്തിയിലെ ഭർത്താവിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. ക്വാറൻറീനിൽ കഴിഞ്ഞിരുന്ന ഹെൽത്ത് വർക്കർക്കും കോവിഡ് സ്ഥിരീകരിച്ചു. മാഹിയിൽ വെള്ളിയാഴ്ച 116 റാപിഡ് ആൻറിജൻ ടെസ്​റ്റും അഞ്ച് ട്രൂനാറ്റ് ടെസ്​റ്റും നടത്തി. പരിശോധനയിൽ നെഗറ്റിവായതിനാൽ ഒരാളെ ഡിസ്ചാർജ് ചെയ്തു.
Show Full Article
TAGS:
Next Story