അഞ്ചരക്കണ്ടി: മഹല്ല് കമ്മിറ്റിയുടെ വാര്‍ഷിക വരവ്-ചെലവ് കണക്ക് റിപ്പോര്‍ട്ട് വീടുകളിലെത്തിച്ച് വേങ്ങാട് മഹല്ല് ജമാഅത്ത് കമ്മിറ്റി. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് സാധാരണയായി കണക്കവതരണം നടക്കാറുള്ളത്. മഹല്ലിലെ 400 ലേറെ വീടുകളില്‍ പുസ്തക രൂപത്തിലാക്കിയ റിപ്പോര്‍ട്ട് എത്തിക്കും. 2018ലാണ് വാശിയേറിയ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിലവിലുള്ള കമ്മിറ്റി അധികാരമേല്‍ക്കുന്നത്. ഒരു വര്‍ഷത്തെ കണക്കാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിപ്ലവകരമായ പ്രവര്‍ത്തനമാണ് വേങ്ങാട് മഹല്ല് കമ്മിറ്റിയുടേതെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ സന്ദേശത്തില്‍ പറഞ്ഞു. റിപ്പോര്‍ട്ട് പ്രകാശനം മഹല്ല് പ്രസിഡൻറ് എ.പി.എം. കുഞ്ഞഹമ്മദ് ഹാജി, വൈസ് പ്രസിഡൻറ് വി.കെ. ഖാദര്‍ ഹാജിക്ക് നല്‍കി നിർവഹിച്ചു. സെക്രട്ടറി സി.പി. അന്‍വര്‍ സാദത്ത് ഹാജി, സി.പി. മജീദ്, കെ. ലത്തീഫ് മാസ്റ്റര്‍, കെ.പി. സിറാജ്, ടി.പി. ഷാനിഫ് എന്നിവർ സംബന്ധിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2020 11:58 PM GMT Updated On
date_range 2020-09-19T05:28:47+05:30വാര്‍ഷിക കണക്ക് വീടുകളിലെത്തിച്ച് വേങ്ങാട് മഹല്ല് കമ്മിറ്റി
text_fieldsNext Story