Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആലിൻകീഴിൽ ബസ്​...

ആലിൻകീഴിൽ ബസ്​ താഴ്​ചയിലേക്ക്​ കൂപ്പുകുത്തി

text_fields
bookmark_border
അപകടസ്ഥലത്തെ മരത്തിൽ തട്ടിയതിനാൽ വൻ ദുരന്തം ഒഴിവായി നാറാത്ത്: ആലിൻകീഴിൽ നിയന്ത്രണം വിട്ട ബസ്​ അപകടത്തിൽപെട്ടു. ചേലേരിമുക്കിൽ നിന്ന്​ കമ്പിൽ വഴി കണ്ണൂർ ആശുപത്രിയിലേക്ക് പോവുകയായിരുന്ന എ.എം.എസ് (മസാഫി) ബസാണ് വെള്ളിയാഴ്ച രാവിലെ 7.30 ഓടെ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തിയത്. അപകടസ്ഥലത്തെ മരത്തിൽ തട്ടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്​. റോഡിൽ നിന്ന്​ അഞ്ച്​ മീറ്ററോളം താഴ്ചയുള്ള വെള്ളക്കെട്ടോടുകൂടിയ ചതുപ്പ് നിലമാണ് അപകടത്തിൽപെട്ട സ്ഥലം. പരിക്കേറ്റ യാത്രക്കാരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികൾ ഉൾപ്പെടെ നിരവധി ആളുകൾ ബസിലുണ്ടായിരുന്നു.
Show Full Article
TAGS:
Next Story