Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.പി.എം പ്രതിഷേധ...

സി.പി.എം പ്രതിഷേധ സംഗമം

text_fields
bookmark_border
പാനൂർ: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ കേസെടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പാനൂർ ഏരിയയിലെ 16 ലോക്കലുകളിലായി 70 കേന്ദ്രങ്ങളിൽ പ്രതിഷേധസംഗമം നടന്നു. പാനൂർ ബസ്​സ്​റ്റാൻഡിൽ നടന്ന സംഗമം ജില്ല സെക്ര​േട്ടറിയറ്റംഗം എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ഇ. കുഞ്ഞബ്​ദുല്ല അധ്യക്ഷത വഹിച്ചു. എം.പി. ബൈജു സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിലായി ജില്ല കമ്മിറ്റിയംഗം കെ.കെ. പവിത്രൻ, ഇ. വിജയൻ, എ.വി. ബാലൻ, എ. രാഘവൻ, കെ.കെ. സുധീർകുമാർ, ഇ.കെ. അശോക് കുമാർ, വി.കെ. രാകേഷ്, കെ.പി. വിജയൻ, എ.പി. ഭാസ്കരൻ, കെ.കെ. രാജീവൻ, എൻ. അനൂപ്, എം.ടി.കെ. ബാബു, എ. ശൈലജ, എ. പ്രദീപൻ, എൻ. അനിൽ കുമാർ, കെ.പി. രാജേഷ്, പ്രജീഷ് പൊന്നത്ത്, കുമാരൻ പൊന്നത്ത്, പി. സരോജിനി എന്നിവർ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:
Next Story