Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹിയിൽ അഞ്ചുപേർക്ക്...

മാഹിയിൽ അഞ്ചുപേർക്ക് കോവിഡ്

text_fields
bookmark_border
മാഹി: കണ്ടെയ്ൻമൻെറ്​ സോണായ മാഹി വളവിൽ പ്രദേശത്തെ താമസക്കാരനായ മാഹി കോസ്​റ്റൽ പൊലീസ് സ്​റ്റേഷൻ ഉദ്യോഗസ്ഥനുൾ​െപ്പടെ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മഞ്ഞോടിയിൽ ഫാർമസിസ്​റ്റായി ജോലി ചെയ്യുന്ന പന്തക്കൽ സ്വദേശി, കണ്ടെയ്​ൻമൻെറ്​ സോണായ പൂഴിത്തലയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്​ത പോസിറ്റിവ് കേസി‍ൻെറ പ്രാഥമിക സമ്പർക്കത്തിൽപ്പെട്ടയാൾ, 11ാം വാർഡിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഒരാളുടെ പ്രാഥമിക സമ്പർക്കത്തിൽപ്പെട്ട് വീട്ടുനിരീക്ഷണത്തിലുള്ള രണ്ടുപേർ എന്നിവർക്കാണ് വ്യാഴാഴ്​ച കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മൂന്നുപേരെ മാഹി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരെ വീട്ടുനിരീക്ഷണത്തിലുമാക്കി. മാഹി ജനറൽ ആശുപത്രിയിലുള്ള 16 പേരെ പരിശോധനഫലം നെഗറ്റിവായതിനാൽ ഡിസ്​ചാർജ് ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story