Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബഫർ സോൺ പ്രഖ്യാപനം;...

ബഫർ സോൺ പ്രഖ്യാപനം; പ്രതിഷേധവുമായി വ്യാപാരികൾ

text_fields
bookmark_border
കൊട്ടിയൂർ: വന്യജീവി സങ്കേതം പരിസ്ഥിതിലോല വിജ്ഞാപന കരടുരേഖയിൽ കടുത്ത പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. ഗ്രാമസഭകളിലോ ത്രിതല പഞ്ചായത്ത്​ വേദികളി​േലാ വിഷയം ചർച്ച ചെയ്യാത്തത് ജനാധിപത്യ വിരുദ്ധമാണ്​. കരടുരേഖയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പരിസ്ഥിതി മന്ത്രാലയം, സംസ്ഥാന സർക്കാർ, ജില്ല കലക്ടർമാർ എന്നിവർക്കു നൽകുമെന്നും ഏകോപന സമിതി കൊട്ടിയൂർ യൂനിറ്റ് ജനറൽ സെക്രട്ടറി കെ.എ. ജെയിംസ്, ട്രഷറർ ഇ.എം. മത്തായി, യൂത്ത് വിങ്​ പ്രസിഡൻറ്​ അജീഷ് ഇരിങ്ങോളി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 1926 മുതൽ 1975 വരെയുള്ള മലബാർ കുടിയേറ്റമാണ് കൊട്ടിയൂർ മേഖലയുടെ ഉന്നതിക്ക്​ ആക്കംകൂട്ടിയത്. എന്നാൽ, ഇപ്പോൾ കർഷകരെ കറിവേപ്പിലയായിക്കണ്ട് എടുത്തുകളയുന്ന നടപടിയാണ് കരട് രേഖയിലുള്ളത്​. കൃഷി വിളകളിലെ നിയന്ത്രണവും വിപണന നിയന്ത്രണവും അടക്കം എല്ലാ നിയന്ത്രണങ്ങളും സാധാരണക്കാര​ൻെറ അന്നംമുട്ടിച്ച് ജീവിതം ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണെന്നും വ്യാപാരികൾ ആരോപിച്ചു. നിരീക്ഷണ കമ്മിറ്റികളിലെ പ്രാദേശിക പ്രാതിനിധ്യത്തി​ൻെറ അഭാവം ഗൗരവതരമാണ്​. ജനകീയ ചർച്ചകൾക്ക് അവസരം നൽകാതെ പിന്നാമ്പുറ പെരുമാറ്റച്ചട്ടം അടിച്ചേൽപ്പിക്കാനുള്ള കരടുരേഖ ജനവിരുദ്ധവും ഭരണഘടന ലംഘനവുമാണെന്നും പിൻവലിക്കണമെന്നും വ്യാപാരി നേതാക്കൾ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story