Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ്​ ഉദ്ഘാടനം

റോഡ്​ ഉദ്ഘാടനം

text_fields
bookmark_border
കേളകം: കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി പൂര്‍ത്തീകരിച്ച വാരപ്പീടിക- മഞ്ഞളാംപുറം റോഡി​ൻെറ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര റോഡ് ഫണ്ടില്‍ നിന്ന്​ 15 കോടി രൂപ ഉപയോഗിച്ചാണ് വാരപ്പീടിക മുതല്‍ മഞ്ഞളാംപുറം വരെയുള്ള ഒമ്പത് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഇതോടൊപ്പം പെരുംതോടിയില്‍ നിന്ന്​ ടിപ്പുപാലം വഴി താന്നിക്കുന്ന് എത്തിച്ചേരുന്ന 2.35 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡും ഇതി​ൻെറ ഭാഗമായി പ്രവൃത്തി പൂര്‍ത്തീകരിച്ചിരുന്നു. റോഡി​ൻെറ വീതി 10 മീറ്ററായി വികസിപ്പിച്ച് ഇതില്‍ 5.50 മീറ്റര്‍ മെക്കാഡം ടാറിങ് നടത്തിയാണ് പൂര്‍ത്തീകരിക്കുന്നത്. പി.കെ. ശ്രീമതി എം.പിയായിരുന്ന കാലത്താണ് റോഡിന് തുക അനുവദിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story