Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭണ്ഡാരം തകർത്ത്

ഭണ്ഡാരം തകർത്ത് കവർച്ച

text_fields
bookmark_border
ചൊക്ലി: മേനപ്രം ചാലിൽ കുട്ടിച്ചാത്തൻ ഭഗവതി ക്ഷേത്രത്തിലെയും സമീപത്തെ ശ്രീനാരായണമഠത്തിലെയും ഭണ്ഡാരങ്ങൾ തകർത്ത്​ കവർച്ച. മഴു, തൂമ്പ തുടങ്ങിയ പണിയായുധങ്ങളുപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇവ സംഭവ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി. ക്ഷേത്രം ട്രസ്​റ്റിയുടെയും മഠം സെക്രട്ടറിയുടെയും പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തിനു പിന്നിൽ സാമൂഹികവിരുദ്ധരാണെന്ന് നാട്ടുകാർ പറഞ്ഞു. വൈദ്യുതി മുടങ്ങും ചൊക്ലി: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച ഈച്ചി, മമ്മിമുക്ക്, പുതിയ റോഡ് എന്നീ ഭാഗങ്ങളിൽ രാവിലെ ഒമ്പതു​ മുതൽ ആറുവരെയും വൃക്ഷശിഖരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ആണ്ടി പീടിക, പുതുക്കുടിമുക്ക് ഭാഗങ്ങളിൽ രാവിലെ എട്ടു മുതൽ അഞ്ചുവരെ ഭാഗികമായും വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story