Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെട്രോൾ പമ്പ്...

പെട്രോൾ പമ്പ് ജീവനക്കാരൻ ഗുരുതര പരിക്കുകളോടെ കുറ്റിക്കാട്ടിൽ

text_fields
bookmark_border
പയ്യന്നൂർ: കരിവെള്ളൂരിലെ പെട്രോൾ പമ്പ് ജീവനക്കാരനെ തലക്ക്​ മാരകമായ പരിക്കേറ്റ നിലയിൽ റോഡരികിലെ കുറ്റിക്കാട്ടിൽ കണ്ടെത്തി. കരിവെള്ളൂർ പാലക്കുന്നിലെ പെട്രോൾ പമ്പ് ജീവനക്കാരൻ സി. ചന്ദ്രനെയാണ്​ (55) ചൊവ്വാഴ്ച രാത്രി ഒമ്പതോടെ ദേശീയപാതയിൽ നിടുവപ്പുറം റോഡിലേക്കുള്ള കുറ്റിക്കാട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇതുവഴി പോയ വഴിയാത്രക്കാരാണ് ചന്ദ്രനെ കുറ്റിക്കാട്ടിൽ കണ്ടത്. ഉടൻ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ എ.കെ.ജി ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ചന്ദ്രന് ബോധം വന്നാലേ എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയൂ. പാലക്കുന്നിലെ പെട്രോൾപമ്പിൽ ചന്ദ്രൻ വർഷങ്ങളായി ജോലി ചെയ്തുവരുകയാണ്. സമീപകാലത്ത് ഈ പെട്രോൾപമ്പിൽ കവർച്ച നടന്നിരുന്നു. ഇതി​ൻെറ അന്വേഷണം നടന്നുവരുകയാണ്.
Show Full Article
TAGS:
Next Story