Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസത്യഗ്രഹ സമരം

സത്യഗ്രഹ സമരം

text_fields
bookmark_border
പയ്യന്നൂർ: ഫാഷൻ ഗോൾഡ‌് സ്വർണ നിക്ഷേപ തട്ടിപ്പ‌് നടത്തിയ എം.സി. ഖമറുദ്ദീൻ എം.എൽ.എക്കും മറ്റുള്ളവർക്കുമെതിരെ നടപടി സ്വീകരിക്കുക, വഞ്ചിതരായ നിക്ഷേപകരുടെ പണം തിരികെ നൽകുക എന്നീ ആവശ്യങ്ങളുമായി സി.പി.എം നേതൃത്വത്തിൽ പയ്യന്നൂരിൽ സത്യഗ്രഹം നടന്നു. ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ‌്ഘാടനം ചെയ‌്തു. ജില്ല സെക്ര​േട്ടറിയറ്റംഗം ടി.ഐ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ‌് എം.എൽ.എ, ജില്ല കമ്മിറ്റിയംഗങ്ങളായ സി. കൃഷ‌്ണൻ എം.എൽ.എ, വി. നാരായണൻ, ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ‌്ണൻ എന്നിവർ സംസാരിച്ചു. നിക്ഷേപകരും ജനപ്രതിനിധികളും സമരത്തിൽ പങ്കെടുത്തു.
Show Full Article
TAGS:
Next Story