Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2020 11:58 PM GMT Updated On
date_range 16 Sep 2020 11:58 PM GMTകരിവെള്ളൂരിലെ പെട്രോൾ പമ്പ് ജീവനക്കാരനെ തലയ്ക്ക് മാരകമായ പരിക്കേറ്റ നിലയിൽ റോഡരികിലെ കുറ്റിക്കാട്ടിൽ കണ്ടെത്തി
text_fieldsbookmark_border
പയ്യന്നൂർ: . കരിവെള്ളൂർ പാലക്കുന്നിലെ പെട്രോൾ പമ്പ് ജീവനക്കാരൻ സി. ചന്ദ്രനെ (55 ) യാണ് ചൊവ്വാഴ്ച രാത്രി രാത്രി 9 മണിയോടെ ദേശീയപാതയിൽ നിടുവപ്പുറം റോഡിലേക്കുള്ള കുറ്റിക്കാട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇതുവഴി പോയ വഴിയാത്രക്കാരാണ് ചന്ദ്രനെ കുറ്റിക്കാട്ടിൽ കണ്ടത്. ഉടനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ എകെജി ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ചന്ദ്രന് ബോധം വന്നാലേ എന്താണ് സംഭവിച്ചത് എന്ന് അറിയാൻ കഴിയൂ. പാലക്കുന്നിലെ പെട്രോൾപമ്പിൽ ചന്ദ്രൻ വർഷങ്ങളായി ജോലി ചെയ്തുവരികയാണ്. സമീപകാലത്ത് ഈ പെട്രോൾപമ്പിൽ കവർച്ച നടന്നിരുന്നു. ഇതിൻറെ അന്വേഷണം നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story