Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2020 11:58 PM GMT Updated On
date_range 15 Sep 2020 11:58 PM GMTധർണ നടത്തി
text_fieldsbookmark_border
തളിപ്പറമ്പ്: അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി വിജയൻ സർക്കാർ രാജിവെക്കുക, സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീൽ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചപ്പാരപ്പടവ്, തടിക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ചപ്പാരപ്പടവ് ടൗണിൽ പ്രകടനവും ധർണയും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ഡി. സാബൂസ്, മനോജ് കൂവേരി, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിജ ബാലകൃഷ്ണൻ, തടിക്കടവ് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് മൈക്കിൾ പാട്ടത്തിൽ, ബ്ലോക്ക് സെക്രട്ടറി എം.വി. ശിവദാസൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് മാത്യു മാസ്റ്റർ, കൂവേരി ബാങ്ക് പ്രസിഡൻറും മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സണ്ണി പോത്തനാംതടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story