Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജീവനക്കാരന് കോവിഡ്;...

ജീവനക്കാരന് കോവിഡ്; കേളകം പഞ്ചായത്ത് ഓഫിസ് അടച്ചു

text_fields
bookmark_border
കേളകം: പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരന് ആൻറിജൻ പരിശോധനയിൽ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഓഫിസ് അടച്ചു. സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനമുണ്ടായ കേളകം പഞ്ചായത്തിൽ സ്ഥിതി സങ്കീർണമാകുന്നതായി ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. ഇന്നലെ കേളകം, തുണ്ടിയിൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ മേഖലയിലെ 14 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിങ്കളാഴ്ച കേളകം ഹൈസ്‌കൂളില്‍ നടത്തിയ ആൻറിജന്‍ പരിശോധനയിലാണ് ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിലൊരാള്‍ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനും മൂന്നുപേര്‍ ചുമട്ടുതൊഴിലാളികളുമാണ്. പൊലീസ്, പഞ്ചായത്ത്, വൈദ്യുതി വകുപ്പ് ജീവനക്കാരും ആൻറിജൻ പരിശോധന നടത്തി. ഇതിനിടെ തുണ്ടിയില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ ടെസ്​റ്റില്‍ എട്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ കേളകം ടൗണിലെ മറ്റൊരു വ്യാപാരിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ടൗണുമായി ബന്ധപ്പെട്ടവരും നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുമാണെന്നാണ് സൂചന. പഞ്ചായത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ അടച്ച പഞ്ചായത്ത് ഓഫിസ് അണുവിമുക്തമാക്കിയശേഷം തുറക്കും. താൽക്കാലികമായി രണ്ടുദിവസത്തേക്ക് അടച്ചിടാനാണ് സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story