Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2020 11:59 PM GMT Updated On
date_range 14 Sep 2020 11:59 PM GMTനവീകരിച്ച കുളങ്ങള്‍ നാടിന് സമര്‍പ്പിച്ചു
text_fieldsbookmark_border
ധർമടം: ധര്‍മടം മണ്ഡലത്തിലെ നവീകരിച്ച കുളങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻെറ എം.എല്‍.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പിണറായി ഒതയോത്ത് കുളം, മുഴപ്പിലങ്ങാട് കുളംബസാര്‍ കുളം (ധര്‍മക്കുളം), പിണറായി ചിറയില്‍ കുളം എന്നിവയുടെ നവീകരണം പൂര്‍ത്തിയാക്കിയത്. പിണറായി ഒതയോത്ത് കുളം 51.10 ലക്ഷം രൂപ ചെലവിലും പിണറായി ചിറയില്‍ കുളം 34.75 ലക്ഷം രൂപ ചെലവിലും മുഴപ്പിലങ്ങാട് കുളംബസാര്‍ കുളം 18 ലക്ഷം രൂപ ചെലവിലുമാണ് നവീകരിച്ചത്. അടുത്തുള്ള വയലുകളിലേക്ക് കൃഷിയാവശ്യത്തിന് വെള്ളമെടുക്കാനുള്ള സൗകര്യവും ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ പദ്ധതികളിലുള്‍പ്പെടുത്തി 40 ഓളം കുളങ്ങളുടെ നിര്‍മാണ പ്രവൃത്തികളാണ് മണ്ഡലത്തില്‍ നടന്നുവരുന്നത്. ഒതയോത്ത് കുളം പരിസരത്ത് വിഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവന്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ പി.കെ. ഗീതമ്മ (പിണറായി), എം.പി. ഹാബിസ് (മുഴപ്പിലങ്ങാട്), മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story