Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2020 11:58 PM GMT Updated On
date_range 14 Sep 2020 11:58 PM GMTഎരഞ്ഞോളി പഞ്ചായത്തിൽ മത്സ്യകൃഷിക്ക് തുടക്കം
text_fieldsbookmark_border
തലശ്ശേരി: എരഞ്ഞോളി പഞ്ചായത്തിൽ മത്സ്യകൃഷിക്ക് തുടക്കമായി. പഞ്ചായത്തിലെ ഒന്നാം വാർഡിൽ വടക്കുമ്പാട് പുഴയോരത്തുള്ള രണ്ടേ മുക്കാൽ ഏക്കർ വിസ്തൃതിയുള്ള മമ്മാലിക്കണ്ടത്തിലാണ് 50,000 ഉൾനാടൻ കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ആലപ്പുഴ കൈരളി ഫിഷ് ഫാമുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. എട്ട് മാസം കൊണ്ട് 400 ഗ്രാം തൂക്കമുള്ള കരിമീൻ ഉൽപാദിപ്പിക്കാൻ കഴിയുെമന്ന് അധികൃതർ അറിയിച്ചു. ഉൾനാടൻ മത്സ്യകൃഷിയുടെ ഭാഗമായാണ് എരഞ്ഞോളി പഞ്ചായത്തിലും കരിമീൻ കൃഷി തുടങ്ങിയത്. സുരു, പവിത്രൻ, സുരേന്ദ്രൻ, സുജി എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിൻെറ ഭാഗമായാണ് മത്സ്യകൃഷി നടത്തുന്നത്. മാപ്പിളബേ കണ്ണൂർ ഫിഷറീസ് ഡിപ്പാർട്മെൻെറിൻെറ മേൽനോട്ടത്തിലാണ് സംഘം മത്സ്യകൃഷി നടത്തുന്നത്. വായ്പയെടുത്താണ് കൃഷി നടത്തുന്നത്. പഞ്ചായത്ത് അംഗം പി. സനീഷ് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു. കെ.പി. പ്രഹീദ് അധ്യക്ഷത വഹിച്ചു. മുൻ അക്വാകൾചർ കോഒാഡിനേറ്റർ പി.കെ. പവിത്രൻ, പി.പി. സുനിൽകുമാർ, എം. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story