Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിട്ടിയില്‍...

ഇരിട്ടിയില്‍ വ്യാപാരികളുടെ ഉപവാസ സമരം

text_fields
bookmark_border
ഇരിട്ടി: കോവിഡി​ൻെറ പേരില്‍ ഇരിട്ടി ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ തുടര്‍ച്ചായി അടച്ചിട്ടുന്നതില്‍ പ്രതിഷേധിച്ച് വ്യാപാരികളുടെ നേതൃത്വത്തില്‍ ഉപവാസ സമരം സംഘടിപ്പിച്ചു. ലോക്ഡൗണിന് ശേഷം നാലാം തവണയാണ് നഗരം പൂര്‍ണമായും അടച്ചിടുന്നത്​. ഇരിട്ടി നഗരം ഉള്‍പ്പെടുന്ന ഒമ്പതാം വാര്‍ഡ് ക​െണ്ടയ്​ന്‍മൻെറ്​ സോണായി പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ ഒരാഴ്​ചയിലധികമായി നഗരം അടഞ്ഞുകിടക്കുന്നതിന് കാരണം​. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച പ്രദേശം വാര്‍ഡി​ൻെറ അവസാന ഭാഗത്താണ്. ഇവരില്‍നിന്നും കുടുംബക്കാര്‍ക്ക് അല്ലാതെ മാറ്റാര്‍ക്കും കോവിഡ് പകര്‍ന്നിട്ടില്ല. അതുകൊണ്ട്​ അവരുടെ വീട് ഉള്‍പ്പെടുന്ന 100 മീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്​ൻമൻെറ്​ സോണാക്കി അടച്ചിട്ടാൽ മതിയാകുമെന്ന്​ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും കലക്ടർക്കും എസ്.പിക്കുമെല്ലാം വ്യാപാരികള്‍ പരാതി നല്‍കിയിരുന്നു. എന്നിട്ടും നഗരത്തെ ഒഴിവാക്കാനുള്ള ഒരു നടപടിയും ജില്ല ഭരണകൂടത്തില്‍നിന്നും ഉണ്ടാകാഞ്ഞതാണ് വ്യാപാരികളെ സമരത്തിലേക്ക് നയിച്ചത്. പഴയ ബസ്​സ്​റ്റാന്‍ഡില്‍ നടന്ന ഉപവാസ സമരം വ്യാപാരി-വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. മര്‍ച്ചൻറ്​ അസോസിയേഷന്‍ പ്രസിഡൻറ്​ അയ്യൂബ് പൊയിലന്‍ അധ്യക്ഷത വഹിച്ചു. റെജി തോമസ്, ജയ്സണ്‍ തുരുത്തിയില്‍, എം. മുരളീധരന്‍, സാം അറക്കല്‍, അസൂട്ടി സ്വപ്ന, അബ്​ദുനാസര്‍ മലബാര്‍, ഷബീര്‍, കെ. അബ്​ദുറഹ്മാന്‍, സജു മാടത്തില്‍, സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story