കണ്ണൂര്‍: ഹരിതകേരള മിഷൻെറ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ മുഖേന കുടിവെള്ളത്തിൻെറ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള തീരുമാനത്തെ ശാസ്ത്ര സാഹിത്യ പരിഷത്ത് സ്വാഗതംചെയ്തു. സ്‌കൂളുകളിലെ അധ്യയനത്തിനും അധ്യാപനത്തിനും തടസ്സമില്ലാതെ പരിശോധന സംവിധാനം പ്രവര്‍ത്തിപ്പിക്കാൻ സാധിക്കണം. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലും പരിശോധനസൗകര്യം ഒരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ശാസ്ത്രീയപഠനത്തിൻെറ അടിസ്ഥാനത്തില്‍ പുഴകളെ സംരക്ഷിക്കണം. ജില്ലയിലെ പുഴകളുടെ സംരക്ഷണത്തിന് ശാസ്ത്രീയ പഠനം നടത്തി സമഗ്ര പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്നും സമ്മേളനം നിർദേശിച്ചു. പി.വി. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവുചെലവ് കണക്ക്, ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവയിന്മേലുള്ള ചര്‍ച്ചകള്‍ക്ക് സെക്രട്ടറി എം. സുജിത്തും ട്രഷറര്‍ പി.പി. ബാബുവും വിശദീകരണം നല്‍കി. മുന്‍ സംസ്ഥാന പ്രസിഡൻറ് കെ.ടി. രാധാകൃഷ്ണന്‍, ഒ.സി. ബേബി ലത, ടി. ഗംഗാധരന്‍, കെ. വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 14 മേഖലകളില്‍നിന്നായി 300 പ്രതിനിധികള്‍ ഓണ്‍ലൈന്‍ സമ്മേളനത്തില്‍ പങ്കെടുത്തു. എം. വിജയകുമാര്‍, കെ.വി. ജാനകി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പിന് കേന്ദ്ര നിര്‍വാഹക സമിതി അംഗം പി.എം. ഗീത നേതൃത്വം നല്‍കി. ഭാരവാഹികള്‍: പി.വി. ദിവാകരന്‍ (പ്രസി), ഡോ. സപ്ന ജേക്കബ്, കെ. ഗോപി (വൈ. പ്രസി), എം. സുജിത്ത് (സെക്ര), പി.വി. രഹന, കെ. ഗോവിന്ദന്‍ (ജോ. സെക്ര), പി.പി. ബാബു (ട്രഷ).
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2020 11:59 PM GMT Updated On
date_range 2020-09-14T05:29:53+05:30ജലപരിശോധന കാര്യക്ഷമമായി നടപ്പാക്കണം -പരിഷത്ത്
text_fieldsNext Story