Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂര്‍...

കണ്ണൂര്‍ മാര്‍ക്കറ്റിലെ പൊലീസ് അഴിഞ്ഞാട്ടം; നടപടി വേണമെന്ന്​ ആവശ്യം

text_fields
bookmark_border
കണ്ണൂര്‍: തെരുവ് കച്ചവടക്കാരോട് കോവിഡി‍ൻെറ മറവില്‍ പൊലീസ് നടത്തുന്ന ക്രൂരതകള്‍ അവസാനിപ്പിക്കണമെന്ന് വഴിയോര കച്ചവട ക്ഷേമ സമിതി (എഫ്‌.ഐ.ടി.യു) ജില്ല എക്‌സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കണ്ണൂര്‍ മാര്‍ക്കറ്റില്‍ തെരുവു കച്ചവടക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ അഴിഞ്ഞാട്ടം മാപ്പര്‍ഹിക്കുന്നതല്ല. ഹൃദ്രോഗിയായ കച്ചവടക്കാര​ൻെറ ഫ്രൂട്ട്‌സുകളെല്ലാം, നീതിയും നിയമവും പരിപാലിക്കേണ്ടവര്‍ തന്നെ നശിപ്പിക്കുന്ന കാഴ്ച മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. കുറ്റക്കാരായ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭങ്ങള്‍ക്ക് വഴിയോര കച്ചവട ക്ഷേമസമിതി നേതൃത്വം കൊടുക്കുമെന്നും യോഗം വ്യക്​തമാക്കി. സംസ്ഥാന സെക്രട്ടറി സുബൈര്‍ ഇരിട്ടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എന്‍.എം. ശഫീഖ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗങ്ങളായ അബ്​ദു സമദ് കണ്ണൂര്‍, റീത്ത വാരം, ഹാഷിം പുതിയതെരു, അബ്​ദുറഊഫ് മാഹി എന്നിവര്‍ സംസാരിച്ചു. പി. ശിഹാബുദ്ദീന്‍ സ്വാഗതവും സീന ചിറക്കല്‍ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story