Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅതിജീവനത്തി​െൻറ...

അതിജീവനത്തി​െൻറ കഥപറഞ്ഞ് 'വെയിൽപൂവ്'​

text_fields
bookmark_border
അതിജീവനത്തി​ൻെറ കഥപറഞ്ഞ് 'വെയിൽപൂവ്'​ പയ്യന്നൂർ: കാലത്തി​ൻെറ കുത്തൊഴുക്കിൽ കിതച്ചുനിന്ന പാരമ്പര്യ കൈത്തൊഴിലി​ൻെറ അതിജീവനകഥ പറഞ്ഞ്​ ഒരു ഹ്രസ്വചിത്രം. 'വെയിൽപൂവ്' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സുരേഷ് അന്നൂർ അരികുവത്കരിക്കപ്പെട്ട പരമ്പരാഗത തൊഴിലി​ൻെറ അസ്തമനക്കാഴ്ചകളും അതിജീവനക്കരുത്തും പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്നത്. സംഭാഷണങ്ങളില്ലെങ്കിലും പ്രേക്ഷകഹൃദയങ്ങളിൽ ആഴത്തിൽ തൊടാൻ പാകത്തിലൊരു ശക്തമായ വിഷയം ഈ ചെറുചിത്രം ചർച്ച ചെയ്യുന്നു. കൊടും ദാരിദ്ര്യത്തി​ൻെറയും വറുതിയുടെയും പ്രതീക്ഷയറ്റുപോയ ഒരു ഭൂതകാലമുള്ളതുകൊണ്ട് തിരിച്ചടികളുടെ ഈ കോവിഡ്കാല താൽക്കാലിക പ്രതിസന്ധിയെ അതിജീവിക്കാൻ വൃദ്ധയായ സ്ത്രീ കാണിക്കുന്ന ധൈര്യത്തെയാണ് ചിത്രം അടയാളപ്പെടുത്തുന്നത്. പുതിയ സൗകര്യങ്ങളും കാലം കൊണ്ടുവന്ന മാറ്റങ്ങളും ബിംബങ്ങളായിത്തന്നെ ചിത്രത്തിൽ വരുന്നുണ്ട്. പയ്യന്നൂർ കാറമേൽ പ്രദേശത്ത് പരമ്പരാഗതമായി ഈ തൊഴിലിലേർപ്പെടുന്നവരുടെ ജീവിതം കണ്ടപ്പോൾ സുരേഷ് അന്നൂരി​ൻെറ മനസ്സിലൂടെ കടന്നുപോയ ആശയം ഒടുവിൽ ഹ്രസ്വചിത്രമായി പരിണമിക്കുകയായിരുന്നു. ചിത്രത്തി​ൻെറ കാമറ, സംഗീതം, നിർമാണം, സംവിധാനം എന്നിവ നിർവ നാമത് സുരേഷ് അന്നൂരാണ്. എഡിറ്റിങ്​ വിനോദ് കാന, പോസ്​റ്റർ ഡിസൈൻ കൃഷ്ണകുമാർ കാനായി, സ്​റ്റിൽസ് പ്രദീപ് വെള്ളൂർ എന്നിവരാണ്​ 3.54 മിനിറ്റ്​ ദൈർഘ്യമുള്ള ചിത്രത്തി​ൻെറ മറ്റ് അണിയറ പ്രവർത്തകർ. ചിത്രം യുട്യൂബിൽ ലഭ്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story