Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസത്യൻ നിർദേശിച്ചു;...

സത്യൻ നിർദേശിച്ചു; ജബ്ബാർ സുനിലായി

text_fields
bookmark_border
കണ്ണൂർ: 'ജബ്ബാർ എന്ന പേര്​ സിനിമക്ക്​ ചേരില്ല; പേരു മാറ്റണം' മലയാള സിനിമയിലെ കന്നിത്താരത്തോട്​ മലയാളത്തി​ൻെറ മഹാനടൻ സത്യ​ൻെറ നിർദേശമായിരുന്നു ഇത്​. അത്​ നിമിത്തമായി. കണ്ണൂർ വളപട്ടണത്തുനിന്ന്​ സിനിമയിൽ അഭിനയിക്കാൻ ചെന്നൈയിലെത്തിയ കെ.സി.കെ. ജബ്ബാർ സിനിമയിൽ സുനിലായി മാറിയത്​ അങ്ങനെയായിരുന്നു. കണ്ണൂരി​ൻെറ മണ്ണിൽനിന്ന്​ കെ.സി.കെ. ജബ്ബാർ ചെന്നൈയിലെ അഭ്രപാളിയുടെ മാസ്​മരിക ലോകത്തെത്തിയത്​ ഏറെ പ്രതീക്ഷകളോടെയായിരുന്നു. മലയാള സിനിമയിലെ അദ്ദേഹത്തി​ൻെറ അരങ്ങേറ്റവും ഒട്ടും മോശമായിരുന്നില്ല. മലയാളത്തി​ൻെറ എക്കാലത്തെയും താരരാജാവ്​ സത്യനൊപ്പമായിരുന്നു അത്​. നായിക മലയാളത്തിന്​ മറക്കാനാവാത്ത ജയഭാരതിയും. എം.എം. നേശൻ സംവിധാനം ചെയ്​ത അക്കരപ്പച്ചയായിരുന്നു ഇവരുടെ അഭിനയത്തികവിന്​ വേദിയായത്​. ആദ്യ സിനിമയിൽതന്നെ ജബ്ബാർ, സുനിൽ എന്ന പേരിലാണ്​ അറിയപ്പെട്ടത്​. പിന്നീട്​ നായകനായും ഉപനായകനുമായി അമ്പതോളം മലയാള സിനിമയിൽ വേഷമിട്ടു. എഴുപതുകളിൽ മലയാള സിനിമയിൽ ത​​േൻറതായ വ്യക്തിമുദ്ര പതിപ്പിക്കുകയും സത്യൻ, നസീർ, കമൽഹാസൻ എന്നിവരോ​െടാപ്പം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി സുനിൽ എന്ന കെ.സി.കെ. ജബ്ബാർ മാറുകയും ചെയ്​തു. അഭിനയത്തിനുപുറമെ സിനിമയുടെ കഥയും തിരക്കഥയും രചിച്ച് എഴുത്തുകാര​ൻെറ സാന്നിധ്യവും അദ്ദേഹം അരക്കിട്ടുറപ്പിച്ചു. മമ്മൂട്ടി, സുകുമാരൻ, സറീന വഹാബ്​ എന്നിവർ അഭിനയിച്ച അനന്തം അജ്​ഞാതം, ശരവർഷം, ഇരുമ്പുമുഷ്​ടി, കുളപ്പടവുകൾ തുടങ്ങിയ സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. സിനിമയിൽ തിരിച്ചുവരവ് നടത്താനൊരുങ്ങുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന് ഹൃദയ സംബന്ധമായ രോഗം പിടിപെട്ടത്. പുതിയ ഒരു തിരക്കഥയുടെ പണിപ്പുരയിലായിരുന്നു ഇദ്ദേഹം. സിനിമയെയും കലാകാരന്മാരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്​ത ഇദ്ദേഹത്തിന്​ സിനിമ മേഖലയിൽ അർഹിക്കുന്ന അംഗീകാരമൊന്നും ലഭിച്ചില്ല. കേരള ഗാന്ധി സാഹിത്യ വേദിയുടെ 2017 പ്രേംനസീർ സ്​മാരക പുരസ്​കാരം ഉൾപ്പെടെ നിരവധി പുരസ്​കാരം നേടിയിട്ടുണ്ട്​. 2018ൽ ഗുരുവായൂരിൽവെച്ച് ഗോകുലം ഗോപാലൻ, ജബ്ബാറിന് പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. എന്നാൽ, കേരള സർക്കാറി​ൻെറ അവശ കലാകാരന്മാർക്കുള്ള തുച്ഛമായ വരുമാനം മാത്രമായിരുന്നു അദ്ദേഹത്തി​നുണ്ടായിരുന്നത്​. കലാരംഗത്തുനിന്ന് ഒരുവിധ സഹായവും കിട്ടിയിട്ടില്ലെന്നത്​ സിനിമ മേഖല ഗൗരവത്തോടെ കാണണമെന്ന്​ കെ.സി.കെ. ജബ്ബാറി​ൻെറ അടുത്ത സുഹൃത്തും ഐ.എൻ.എൽ ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡൻറുമായ​ അഷ്റഫ് പുറവൂർ പറഞ്ഞു. മട്ടന്നൂർ സുരേന്ദ്രൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story