കോവിഡ് വ്യാപനം നടന്നത് അനുമതിയില്ലാതെ ചടങ്ങുകള്‍ നടത്തിയതിനാലെന്ന് മട്ടന്നൂര്‍: കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിൽ വ്യാഴാഴ്ച മാത്രം 19 പേര്‍ക്ക് സമ്പര്‍ക്കംമൂലം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര ഭരണസമിതി യോഗം ചേര്‍ന്നു. അനുമതിയില്ലാതെ വിവിധ ചടങ്ങുകള്‍ നടത്തുകയും ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തതിൻെറ അടിസ്ഥാനത്തിലാണ് വ്യാപനം ഉണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡൻറ് എം. രാജന്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് പരിധിയില്‍ സെപ്റ്റംബര്‍ 24 വരെ മുഴുവൻ ചടങ്ങുകളും മാറ്റിവെക്കാന്‍ നിർദേശം നല്‍കി. കണ്ടെയ്ൻമൻെറ് സോണിലുള്ള മുഴുവന്‍പേരും ഹോം ഡെലിവറി സംവിധാനം ഉപയോഗിക്കുകയും വാര്‍ഡ്തല ജാഗ്രത സമിതിയുടെ നിർദേശം നിർബന്ധമായും പാലിക്കുകയും വേണം. പ്രാഥമിക സമ്പര്‍ക്കത്തിലുള്ള മുഴുവന്‍പേരെയും പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിച്ചതിനാല്‍ ഇവര്‍ സെപ്റ്റംബര്‍ 13നകം വാര്‍ഡ് മെംബറെ പേരും വിലാസവും ഫോണ്‍നമ്പറും സഹിതം ബന്ധപ്പെടണം. രോഗം സ്ഥിരീകരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് ആശാവര്‍ക്കർമാര്‍ക്ക് നിർദേശം നല്‍കിയതായി മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2020 11:58 PM GMT Updated On
date_range 2020-09-12T05:28:36+05:30കീഴല്ലൂര്‍ പഞ്ചായത്തിൽ അതീവ ജാഗ്രത
text_fieldsNext Story