Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇൗ മുത്തശ്ശിമരത്തിനും...

ഇൗ മുത്തശ്ശിമരത്തിനും മഴുവീണു...

text_fields
bookmark_border
കേളകം: കേളകം ടൗണി​ൻെറ കുളിർമയായ ആൽമരം രാത്രിയുടെ മറവിൽ മുറിച്ചുകടത്തിയതിൽ വ്യാപക പ്രതിഷേധം. വർഷങ്ങളായി കേളകം ടൗണിന് തണലും ശുദ്ധവായുവും പ്രധാനം ചെയ്ത ആൽമരത്തിനാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹിക വിരുദ്ധർ വാളറുത്തത്. മരം അപകടഭീഷണിയാണെന്ന്​ കാണിച്ച് പലതവണ ഇത് മുറിച്ചുമാറ്റാൻ തീരുമാനം ഉണ്ടായെങ്കിലും പരിസ്ഥിതി സ്നേഹികളുടെ ഇടപെടലിനെ തുടർന്ന് ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. മരം അപകടാവസ്ഥയിലാണെന്ന് പരാതി ഉയർന്നതിനെ തുടർന്ന് കഴിഞ്ഞദിവസം പഞ്ചായത്ത് പരിസ്ഥിതി സ്നേഹികളെ ഉൾപ്പെടുത്തി യോഗം ചേർന്നിരുന്നു. ഇതി​ൻെറ അടിസ്ഥാനത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ആൽമരത്തി​ൻെറ ശിഖരം മുറിച്ചുമാറ്റാനായിരുന്നു പഞ്ചായത്ത് അനുമതി നൽകിയിരുന്നത്. ഇത് മറയാക്കിയാണ് ആൽമരം മുഴുവനായും മുറിച്ചത്​. ഇതിനെതിരെ ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, കേരള കോൺഗ്രസ്, സെക്കുലർ ​െഡമോക്രാറ്റിക് കോൺഗ്രസ് അടക്കമുള്ള സംഘടനകളും മറ്റു പരിസ്ഥിതി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ടൗണിലെ കൂറ്റൻ ആൽമരം മുറിച്ചുകടത്തിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കേളകം പഞ്ചായത്ത് അധികൃതരും കേളകം പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story