Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാലത്തായി: ശൈലജ...

പാലത്തായി: ശൈലജ ടീച്ചറുടെ മൗനം ദുരൂഹം -വിമൻ ജസ്​റ്റിസ് മൂവ്മെൻറ്​

text_fields
bookmark_border
പാലത്തായി: ശൈലജ ടീച്ചറുടെ മൗനം ദുരൂഹം -വിമൻ ജസ്​റ്റിസ് മൂവ്മൻെറ്​ കണ്ണൂർ: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാലത്തായി പീഡന കേസിൽ ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ മാതാവി​ൻെറ ഹരജി തള്ളിയ സാഹചര്യത്തിൽ വിമൻ ജസ്​റ്റിസ് മൂവ്മൻെറ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു സമീപം പെൺപ്രതിഷേധം സംഘടിപ്പിച്ചു. സർക്കാർ ബി.ജെ.പിയുമായി ഒത്തുകളിച്ച് പെൺകുട്ടിയെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന്​ പ്രതിഷേധം ഉദ്​ഘാടനം ചെയ്​ത്​ ജില്ല പ്രസിഡൻറ്​ ഷാഹിന ലത്തീഫ് പറഞ്ഞു. ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ നിന്ന് മെഡിക്കൽ റിപ്പോർട്ട് ഒഴിവാക്കിയതും അടുത്ത കൂട്ടുകാരിയുടെ മൊഴി സാക്ഷിമൊഴിയിൽ ഉൾപ്പെടുത്താതിരുന്നതും ഗുരുതര വീഴ്​ചയാണ്. മണ്ഡലത്തി​ൻെറ ചുമതലയുള്ള വനിത ശിശുക്ഷേമ മന്ത്രി ശൈലജ ടീച്ചറുടെ മൗനം ദുരൂഹമാണ്​​. ഈ പോരാട്ടത്തിൽ കുട്ടിയുടെയും കുടുംബത്തി​ൻെറയും കൂടെ വിമൻ ജസ്​റ്റിസ് മൂവ്മൻെറ് ഉണ്ടാവുമെന്നും ഐ.ജി ശ്രീജിത്തിനെ അന്വേഷണ ചുമതലയിൽനിന്നും മാറ്റി പകരം വനിത ​െഎ.പി.എസ്​ ഉദ്യോഗസ്ഥയുടെ മേൽനോട്ടത്തിൽ പുതിയ അന്വേഷണ സംഘത്തെ ഏൽപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ല സെക്രട്ടറി ലില്ലി ജയിംസ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ്​ പള്ളിപ്രം പ്രസന്നൻ, കെ.എസ്​.ടി.എം സംസ്ഥാന സമിതിയംഗം സി.പി. റഹ്​ന ടീച്ചർ, എഫ്​.​െഎ.ടി.യു ജില്ല സെക്രട്ടറി സാജിത സജീർ എന്നിവർ സംസാരിച്ചു. ടി.കെ. ജംഷീറ സ്വാഗതവും സമീറ മുസ്​ഫ നന്ദിയും പറഞ്ഞു. ത്രേസ്യാമ്മ മാളിയേക്കൽ, സുഫീറ താജ്, റഷീദ സലാം, വി. ഫൈലാന, സി.പി. ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story