Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലഞ്ചരക്ക് കടയിലെ...

മലഞ്ചരക്ക് കടയിലെ കവർച്ച: തൊരപ്പൻ സന്തോഷ്​ പിടിയിൽ

text_fields
bookmark_border
ആലക്കോട്: വായാട്ടുപറമ്പ് കവലയിലെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ പുലിക്കരുമ്പ വേങ്കുന്ന് കവല സ്വദേശി നിടുമല സന്തോഷ് എന്ന തൊരപ്പൻ സന്തോഷിനെ (38) ആലക്കോട് സി.ഐ കെ.ജെ. വിനോയിയും സംഘവും കണ്ണൂർ താണയിൽവെച്ച് അറസ്​റ്റ്​ചെയ്തു. കഴിഞ്ഞ 27ന് പുലർച്ചയാണ് നെല്ലിപ്പാറ സ്വദേശി അഗസ്​റ്റ്യ​ൻെറ വായാട്ടുപറമ്പിലുള്ള പുത്തൻപുരയ്ക്കൽ ട്രേഡേഴ്സ് എന്ന മലഞ്ചരക്ക് സ്ഥാപനം കുത്തിത്തുറന്ന് രണ്ട് ലക്ഷം രൂപ വില വരുന്ന കുരുമുളക് സന്തോഷും കൂട്ടാളികളും ചേർന്ന് കവർന്നത്. സന്തോഷി​ൻെറ കൂട്ടാളി കുറുമാത്തൂർ സ്വദേശി ഒളിവിലാണ്. ഇവർ ഇന്നോവ കാർ വാടകക്ക്​ എടുത്താണ് കവർച്ച നടത്തിയത്. മോഷണദൃശ്യം കടയിലെ സി.സി.ടി.വിയിൽ തെളിഞ്ഞിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നോവ കാർ തളിപ്പറമ്പിനടുത്തുള്ള ബക്കളത്തുനിന്ന് പൊലീസ് കസ്​റ്റഡിയിലെടുത്തിരുന്നു. കളവ് മുതലുകൾ വിറ്റ കടകളിൽ സന്തോഷിനെയും കൂട്ടി പൊലീസ് കുരുമുളക് വീണ്ടെടുത്തു. നിരവധി കവർച്ചക്കേസിൽ സന്തോഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കവർച്ചക്ക് ശേഷം തിരിച്ചറിയാതിരിക്കാൻ ഇയാൾ തല മുണ്ഡനംചെയ്​തിരുന്നു. ഇയാളെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story