Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി ലൈൻ തകർന്ന്...

വൈദ്യുതി ലൈൻ തകർന്ന് ഷോക്കേറ്റ് രണ്ട് പശുക്കൾ ചത്തു

text_fields
bookmark_border
വിളയാങ്കോട്: കുളപ്പുറം മസ്​കോട്​ കമ്പനിക്ക് സമീപം മരം വീണ് വൈദ്യുതി ലൈൻ തകർന്ന് രണ്ട് പശുക്കൾ ചത്തു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. കുളപ്പുറത്തെ ക്ഷീര കർഷക നടക്കൽ രാധയടേതാണ് സങ്കരയിനത്തിൽപെട്ട പശുക്കൾ. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വേർപ്പെടുത്തി. നരീക്കാംവള്ളി വെറ്ററിനറി സർജൻ ഡോ. ഹരികുമാർ ജഡങ്ങൾ പോസ്​റ്റുമോർട്ടം ചെയ്തു. ഈ പ്രദേശങ്ങളിൽ ഹൈടെൻഷൻ വൈദ്യുതി തൂണുകളിലും ട്രാൻസ്ഫോർമറുകൾക്ക്​ സമീപവും കാട്ടുവള്ളികൾ കയറി അപകടാവസ്ഥയിലായത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. പശുക്കളുടെ ജഡങ്ങൾ യന്തം ഉപയോഗിച്ച് വലിയ കുഴിയുണ്ടാക്കി സംസ്കരിച്ചു.
Show Full Article
TAGS:
Next Story