Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിരോധിത പുകയില...

നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കണ്ണൂര്‍: കര്‍ണാടകയില്‍ നിന്ന്​ പച്ചക്കറിയെന്ന വ്യാജേന കണ്ണൂരിലേക്ക് കൊണ്ടുവന്ന നിരോധിത പുകയില ഉൽപന്നങ്ങള്‍ പൊലീസ് പിടികൂടി. വ്യാഴാഴ്​ച ഉച്ചയോടെ കാല്‍ടെക്‌സ്​ ജങ്​ഷനിൽ നിന്നാണ്​ പിക് അപ്​ വാനില്‍ രഹസ്യമായി കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങള്‍ പിടികൂടിയത്. സംഭവത്തില്‍ ചൊക്ലി ഒളവിലത്തെ കെ.സി. രഞ്​ജിത്ത് (32), കൂരാറയിലെ പി.വി. സജിത്ത് (36) എന്നിവരെ പൊലീസ് അറസ്​റ്റ്​ ചെയ്തു. എട്ടോളം ചാക്കുകളില്‍ പാക്ക് ചെയ്ത് പിക് അപ്​ വണ്ടിയില്‍ കടത്തുകയായിരുന്നു. വിപണയില്‍ മൂന്നര ലക്ഷത്തോളം രൂപ വില വരുന്നതാണ് പുകയില ഉൽപന്നങ്ങളെന്ന് സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ പറഞ്ഞു. ഗോണിക്കുപ്പയില്‍ നിന്ന്​ പുകയില ഉൽപന്നങ്ങള്‍ വാഹനത്തില്‍ കൊണ്ടുവരുന്നുണ്ടെന്ന് സി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തി​ൻെറ അടിസ്ഥാനത്തിലാണ്​ പൊലീസ് പരിശോധന നടത്തിയത്​. ഇതേത്തുടര്‍ന്ന് വാഹനത്തെ പിന്തുടര്‍ന്ന് കാല്‍ടെക്‌സില്‍ വെച്ച്​ പിടികൂടുകയായിരുന്നു. സി.ഐക്കുപുറമെ എസ്‌.ഐമാരായ ബി.എസ്​. ബബേഷ്, വി. ഹാരിസ്, ജൂനിയര്‍ എസ്.ഐ അജീഷ്, സിവില്‍ ഓഫിസര്‍മാരായ സന്തോഷ്, മനോജ്, രാജേഷ് എന്നിവരും പൊലീസ്​ സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story