Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോർപറേഷനിൽ 'പദ്ധതി'...

കോർപറേഷനിൽ 'പദ്ധതി' വിവാദം; യു.ഡി.എഫ്​ കൗൺസിലർമാരുടെ ധർണ ഇന്ന്​

text_fields
bookmark_border
ഉപേക്ഷിച്ചത്​ 11.71 കോടിയുടെ പദ്ധതികൾ കണ്ണൂര്‍: കോര്‍പറേഷനില്‍ ഫണ്ട്​ വിവാദം കൊഴുക്കുന്നു​. സർക്കാർ ഫണ്ട്​ അനുവദിക്കാത്തതിനെ തുടർന്ന്​ വിവിധ പദ്ധതികൾ കോർപറേഷന്​ ഒഴിവാക്കേണ്ടി വന്നിരുന്നു. എന്നാൽ, ​ഭരണസമിതി ഏകപക്ഷീയമായാണ്​ പദ്ധതികൾ ഉപേക്ഷിച്ചതെന്ന ആരോപണവുമായി എൽ.ഡി.എഫ്​ കൗൺസിലർമാർ രംഗത്തെത്തുകയായിരുന്നു. കാലങ്ങളായി ലഭിച്ചുവരുന്ന കേന്ദ്ര ധനകാര്യ കമീഷന്‍ ഗ്രാൻഡ്​​ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാം​. ഇതിനനുസൃതമായി കോര്‍പറേഷന്‍ പദ്ധതി തയാറാക്കി നടപ്പാക്കൽ ഘട്ടത്തിലെത്തിയ​പ്പോഴാണ് ഈ തുക ഉപയോഗിക്കാൻ സാധിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്​ ഉണ്ടായതെന്നും ഇതേത്തുടർന്നാണ്​​ ഒട്ടുമിക്ക പദ്ധതികളും ഒഴിവാക്കേണ്ടി വന്നതെന്നുമാണ്​ ഭരണപക്ഷം പറയുന്നത്​. സർക്കാർ ഉത്തരവിനെ തുടർന്ന്​ പുതിയ പദ്ധതി തയാറാക്കി ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടി വന്നു. ഇതു മൂലം 11.71 കോടി രൂപയുടെ പദ്ധതികളാണ് ഒഴിവാക്കേണ്ടി വന്നത്. പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വന്നപ്പോൾ കോർപറേഷനെതിരെ എൽ.ഡി.എഫ്​ പ്രചാരണം നടത്തുകയായെന്ന്​ കോർപറേഷൻ യു.ഡി.എഫ്​ പാർലമൻെററി പാർട്ടി സെക്രട്ടറി പറഞ്ഞു. കേന്ദ്ര ധനകാര്യ കമീഷന്‍ ഗ്രാൻഡ്​​ പിടിച്ചെടുത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും ഫണ്ട് അനുവദിക്കുമ്പോള്‍ മുമ്പില്ലാത്ത രീതിയിലുള്ള പല നിബന്ധനകൾ അടിച്ചേല്‍പിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഞെക്കിക്കൊല്ലുന്ന സമീപനത്തിനെതിരെയും ഇടത് ദുഷ്പ്രചാരണത്തിനെതിരെയും കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്​. വെള്ളിയാഴ്ച രാവിലെ 10.30ന്​ കോര്‍പറേഷന്‍ ഓഫിസിനുമുന്നില്‍ പ്രതിഷേധ ധർണ നടക്കും. അഡ്വ. സണ്ണി ജോസഫ്​ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഏകപക്ഷീയമായി റദ്ദ് ചെയ്ത 191 പദ്ധതികളുടെ ലിസ്​റ്റ്​ നൽകാൻ ഭരണപക്ഷം തയാറായില്ലെന്ന്​​ എൽ.ഡി.എഫ്​ ആരോപിച്ചു. എല്ലാ മാർഗനിർദേശങ്ങളും പാലിച്ച് അംഗീകരിച്ച് നടപ്പാക്കുന്ന പദ്ധതികളാണ് കൗൺസിലർമാരോട് പോലും ആലോചിക്കാതെ നിർത്തൽ ചെയ്​തതെന്നും അവർ കുറ്റപ്പെടുത്തി. കോവിഡ്​ കാരണം പല പദ്ധതികളും പാതിവഴിയിലാണ്. ഇവ പൂർത്തിയായില്ലെങ്കിൽ ജനങ്ങൾക്ക് വലിയ പ്രയാസം ഉണ്ടാകും. ചട്ടവിരുദ്ധമായി പദ്ധതികൾ നിർത്തൽ ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്​ കൗൺസിലർമാർ കോർപറേഷൻ ഓഫിസിനു മുന്നിൽ കഴിഞ്ഞദിവസം ധർണ നടത്തിയിരുന്നു. ഏത്​ മുന്നണി ഭരിക്കു​േമ്പാഴും വിവാദങ്ങളിൽ നിറഞ്ഞുനിന്ന കോർപറേഷനിൽ പുതിയ വിവാദവും ചൂടുപിടിക്കുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story