Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡിനൊപ്പം ജീവിച്ച് ...

കോവിഡിനൊപ്പം ജീവിച്ച് അതിനെ ചെറുക്കാന്‍ പഠിക്കണം –മന്ത്രി കെ.കെ. ശൈലജ

text_fields
bookmark_border
കണ്ണൂർ: കോവിഡിനൊപ്പം ജീവിച്ച്​ അതിനെ ചെറുക്കാന്‍ പഠിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് ക​ുടുംബാരോഗ്യ കേന്ദ്രം ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിരോധത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ബോധവത്​കരണം ശക്തമാക്കണം. നമ്മളില്‍ നിന്നും മറ്റുള്ളവര്‍ക്ക് രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രായമുള്ളവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു. തുടക്കത്തിൽതന്നെ അസുഖങ്ങള്‍ കണ്ടുപിടിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരുക്കും. നല്ല ആരോഗ്യ ശീലങ്ങള്‍ ജനങ്ങളെ പഠിപ്പിക്കുകയും പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന ഇടങ്ങളായി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മാറണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിനായി 1.75 കോടി രൂപയാണ് വകയിരുത്തിയത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഡി.പി.എം പി.കെ. അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ സക്കീന തെക്കയില്‍, ബ്ലോക്ക് പഞ്ചായത്തംഗം ഡോ. സല്‍മ മഹമൂദ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സമീര്‍ പറമ്പത്ത്, നസീമ ചാമാളിയതില്‍, നെല്ലൂര്‍ ഇസ്മായില്‍ മാസ്​റ്റര്‍, പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ആനന്ദവല്ലി തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story