Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവയോധിക​െൻറ മരണം...

വയോധിക​െൻറ മരണം കൊലപാതകം: പ്രതി പിടിയിൽ

text_fields
bookmark_border
വയോധിക​ൻെറ മരണം കൊലപാതകം: പ്രതി പിടിയിൽ ആലക്കോട്: തിരുവോണത്തലേന്ന് ആലക്കോട് ടൗൺ കോളി റോഡരികിൽ കണ്ടെത്തിയ തേർത്തല്ലി കൊടോപള്ളി സ്വദേശി നരോലികുന്നേൽ കുര്യ​ൻെറ (65) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ ആലക്കോട് കോളി റോഡിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ കടുവക്കൻഞ്ചേരി മുഹമ്മദ് ഹനീഫയെ (45) ആലക്കോട് സി.ഐ കെ.ജെ. വിനോയി അറസ്​റ്റുചെയ്തു. ഇരുവരും വീട്ടിലിരുന്ന് മദ്യപിക്കുകയും തുടർന്നുണ്ടായ വഴക്കിൽ ഹനീഫ, കുര്യനെ ശക്തിയായി പിടിച്ചുതള്ളുകയുമായിരുന്നു. നിലത്തുവീണ കുര്യ​ൻെറ തലയുടെ പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന്​ പോസ്​റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതിനെ തുടർന്നാണ്​ ഹനീഫയെ പൊലീസ് അറസ്​റ്റുചെയ്​തത്. കണ്ണൂരിൽ നിന്ന്​ ഫോറൻസിക്​ സംഘവും കണ്ണൂർ മെഡിക്കൽ കോളജ് സർജൻ ഡോ. ഗോപാലകൃഷ്​ണപിള്ളയും ആലക്കോ​െട്ടത്തി സ്ഥലം സന്ദർശിച്ചിരുന്നു. മരിച്ച കുര്യൻ ആലക്കോട് ടൗണിൽ ചില്ലറ ജോലികൾ ചെയ്​ത് ജീവിച്ചുവരുകയായിരുന്നു. കുര്യ​ൻെറ കൊലപാതകത്തിൽ സംശയം പ്രകടിപ്പിച്ച ബന്ധുക്കൾ ആലക്കോട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണവും അറസ്​റ്റും നടന്നത്. ഹനീഫയെ കോടതി റിമാൻഡ്​ ചെയ്തു. ALKD_IMG-20200909-WA0012 ALKD_IMG-20200909-WA0011 പടം 1 :- കൊല്ലപ്പെട്ട കുര്യൻ പടം 2 :- അറസ്​റ്റിലായ മുഹമ്മദ് ഹനീഫ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story