Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉളിയില്‍ ടൗണ്‍...

ഉളിയില്‍ ടൗണ്‍ അടച്ചിട്ട് ഒരുമാസം; തുറക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് നിവേദനം

text_fields
bookmark_border
ഇരിട്ടി: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഒരു മാസത്തോളമായി സ്ഥാപനങ്ങള്‍ തുറക്കാനാവാതെ ഉളിയില്‍ ടൗണിലെ വ്യാപാരികള്‍. അമ്പതോളം വ്യാപാരികളും അനുബന്ധ തൊഴിലാളികളുമാണ് അടച്ചിടല്‍ മൂലം ദുരിതത്തിലായത്. സമ്പര്‍ക്കത്തിലുടെ കോവിഡ് വര്‍ധിച്ചതോടെയാണ് ആഗസ്​റ്റ്​ 10ന്​ ഇരിട്ടി നഗരസഭയിലെ 19ാം വാര്‍ഡ് കണ്ടെയ്​ന്‍മൻെറ്​ സോണായി മാറിയത്. പൂട്ടലി​ൻെറ ആദ്യഘട്ടത്തില്‍ ഹോംഡെലിവറി പോലും അനുവദിച്ചില്ലെന്ന് വ്യാപാരികള്‍ പറയുന്നു. പലസ്ഥാപനങ്ങള്‍ക്കും ലക്ഷങ്ങളുടെ നഷ്​ടമാണ് ഇതുമൂലം ഉണ്ടായത്. റേഷന്‍കടകളും സഹകരണ സ്ഥാപനങ്ങളും സാധാരണപോലെ പ്രവര്‍ത്തിക്കുകയും ചെറുകിട കടകള്‍ മാത്രം അടച്ചിടാന്‍ പറയുകയുംചെയ്യുന്നത് വിചിത്രമാണെന്ന് വ്യാപാരികള്‍ പറയുന്നു. ക​െണ്ടയ്​ൻമൻെറ്​ സോണ്‍ പ്രഖ്യാപനത്തിലെ മാനദണ്ഡങ്ങള്‍ മാറ്റണമെന്നും വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഉളിയില്‍ യൂനിറ്റ് കമ്മിറ്റി ജില്ല കലക്ടര്‍ക്ക് നിവേദനം നല്‍കി. ജില്ല ഭാരവാഹികളായ ബാസിത്ത്​, കെ. ശ്രീധരന്‍, മേഖല സെക്രട്ടറി മുസ്​തഫ ദാവാരി എന്നിവര്‍ക്കൊപ്പം യൂനിറ്റ് ഭാരവാഹികളായ എന്‍.എന്‍. അബ്​ദുൽഖാദര്‍, വി.പി. സോമന്‍, ടി.കെ. സത്താര്‍, പ്രകാശന്‍, രാജീവന്‍ എന്നിവരാണ്​ നിവേദനം നല്‍കിയത്. ഒരു മാസമായി പൂട്ടിക്കിടക്കുന്ന ഉളിയില്‍ ടൗണിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും കര്‍ശന നിയന്ത്രണങ്ങളോടെ തുറക്കാനനുമതി നല്‍കണമെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ്​ ചന്ദ്രന്‍ തില്ലങ്കേരി കലക്ടറോട്​ അഭ്യർഥിച്ചു.
Show Full Article
TAGS:
Next Story