Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2020 11:59 PM GMT Updated On
date_range 2020-09-08T05:29:12+05:30മട്ടന്നൂര്‍ മേഖലയില്‍ കോവിഡ് കേസുകള്‍ വർധിക്കുന്നു
text_fieldsമട്ടന്നൂര്‍: മട്ടന്നൂര്‍ മേഖലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. തിങ്കളാഴ്ച 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒമ്പതു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. പാലോട്ടുപള്ളി വാര്‍ഡിലെ ഒരു വീട്ടിലെ ഏഴുപേര്‍ക്കും പെരുവയല്‍ക്കരി, ഉത്തിയൂര്‍ എന്നിവിടങ്ങളിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥീരികരിച്ചത്. മരുതായി വാര്‍ഡില്‍ വിദേശത്തുനിന്നെത്തിയ മൂന്നു പേര്‍ക്കും നെല്ലൂന്നി വാര്‍ഡില്‍ മൂന്നും പെരിഞ്ചേരി വാര്‍ഡില്‍ രണ്ടും ഇതരസംസ്ഥാനത്തുനിന്നെത്തിയവര്‍ക്കാണ് കോവിഡ്. പാലോട്ടുപള്ളിയില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ക്കാണ് രോഗം. തുടക്കത്തിലൊന്നും ഒരുരോഗി പോലുമില്ലാതിരുന്ന മട്ടന്നൂരില്‍ ഇപ്പോള്‍ രോഗികള്‍ വര്‍ധിക്കുന്നത് അതിഗൗരവത്തോടെയാണ് കാണുന്നത്. മട്ടന്നൂരില്‍ ശനിയാഴ്ച ആറുപേര്‍ക്കും ഞായറാഴ്ച ഏഴുപേര്‍ക്കുമാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച ഒമ്പതു പേര്‍ക്കും വ്യാഴാഴ്ച മൂന്നു പേര്‍ക്കും വെള്ളിയാഴ്ച ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നിരവധി സ്ഥാപനങ്ങളുള്ള വ്യാപാരസമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന മട്ടന്നൂര്‍ എസ്.ബി.ഐക്കു മുന്നിലെതിരക്ക് ദിനംപ്രതി വര്‍ധിച്ചുവരുന്നതും ആശങ്ക പടര്‍ത്തുകയാണ്. രോഗം സ്ഥിരീകരിച്ച ഒരുവ്യക്തി മട്ടന്നൂരിലെ ഒരുസ്വകാര്യ ആശുപത്രിയില്‍ എത്തിയതിനെ തുടര്‍ന്ന് ചിലരോട് ക്വാറൻറീനില്‍ കഴിയുവാന്‍ നിര്‍ദേശിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
Next Story