Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2020 11:59 PM GMT Updated On
date_range 7 Sep 2020 11:59 PM GMT'കോൺഗ്രസ് കൊലക്കത്തി താഴെ വെക്കുക' എസ്.എഫ്.ഐ വിദ്യാർഥിരോഷം
text_fieldsbookmark_border
കണ്ണൂർ: പത്തനംതിട്ട കത്തോലിക്കറ്റ് കോളജിലെ എസ്.എഫ്.ഐ നേതാവ് എം.എസ്. പ്രസാദിനെ കോൺഗ്രസ് പ്രവർത്തകർ തിരുവോണ നാളിൽ കൊലപ്പെടുത്തിയതിൻെറ 36ാമത് രക്തസാക്ഷി ദിനത്തിൻെറ ഭാഗമായി 'തിരുവോണ നാളിലും തീരാത്ത പക, കോൺഗ്രസ് കൊലക്കത്തി താഴെ വെക്കുക' എന്ന മുദ്രവാക്യമുയർത്തി എസ്.എഫ്.ഐ നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിൽ വിദ്യാർഥി രോഷം ധർണ സമരം സംഘടിപ്പിച്ചു. കണ്ണൂർ പഴയ ബസ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പി. ജിതിൻ അധ്യക്ഷത വഹിച്ചു. പാനൂരിൽ പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജസ്റ്റിൻ റാം അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരിയിൽ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. അശ്വത്ത് അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പിൽ വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ഷിംന അധ്യക്ഷത വഹിച്ചു. പെരിങ്ങോത്ത് നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. സേവ്യർ പോൾ അധ്യക്ഷത വഹിച്ചു. പയ്യന്നൂരിൽ എം. വിജിൻ ഉദ്ഘാടനം ചെയ്തു. എം. നവനീത് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പിൽ എം. ഷാജർ ഉദ്ഘാടനം ചെയ്തു. ബിനിൽ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. തലശ്ശേരിയിൽ അഡ്വ.എം.കെ ഹസൻ ഉദ്ഘാടനം ചെയ്തു. ശരത് അധ്യക്ഷത വഹിച്ചു. മാടായിയിൽ എ.പി. അൻവീർ ഉദ്ഘാടനം ചെയ്തു. കെ.പി. അർജുൻ അധ്യക്ഷത വഹിച്ചു. എടക്കാട് ഷിബിൻ കാനായി ഉദ്ഘാടനം ചെയ്തു. എ. പ്രണവ് അധ്യക്ഷത വഹിച്ചു. മയ്യിലിൽ സി.പി. ഷിജു ഉദ്ഘാടനം ചെയ്തു. സി.വി. അതുൽ അധ്യക്ഷത വഹിച്ചു. മട്ടന്നൂരിൽ മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. പ്രഷീദ് അധ്യക്ഷത വഹിച്ചു. പിണറായിയിൽ മുഹമ്മദ് ഫാസിൽ ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടിയിൽ കെ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഇ. ജിഷ്ണു അധ്യക്ഷത വഹിച്ചു. പേരാവൂരിൽ കെ.കെ. ശ്രീജിത്തും ഇരിട്ടിയിൽ കെ.ജി. ദിലീപും ശ്രീകണ്ഠപുരത്ത് റോബർട്ട് ജോർജും ആലക്കോട്ട് കെ.പി. മൊയ്തീനും ഉദ്ഘാടനം ചെയ്തു. photo sandeep....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story