Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിക്കൂർ...

ഇരിക്കൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച്​

text_fields
bookmark_border
ഇരിക്കൂർ: അഖിലേന്ത്യ അസംഘടിത തൊഴിലാളി കോൺഗ്രസ് (എ.ഐ.യു.ഡബ്ല്യു.സി)ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ചും ധർണയും നടത്തി. 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുക, ആവശ്യമായ ജീവനക്കാരെ ഉടൻ നിയമിക്കുക, രോഗികൾക്കാവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ സമരം. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. എ.ഐ.യു.ഡബ്ല്യു.സി ഇരിക്കൂർ മണ്ഡലം പ്രസിഡൻറ്​ നിസാർ കായക്കൂൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജോജി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. എ.ഐ.യു.ഡബ്ല്യു.സി ജില്ല പ്രസിഡൻറ്​ നൗഷാദ് ബ്ലാത്തൂർ, ആർ.പി. ഷഫീഖ്, അഡ്വ. സി. നിഖിൽ, യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം പ്രസിഡൻറ്​ മുഹ്സിൻ കാതിയോട് എന്നിവർ സംസാരിച്ചു. സി.കെ. ജുനൈദ് സ്വാഗതവും സി. സാഹിസ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story