Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഴിയൂരിൽ കൂടുതൽ...

അഴിയൂരിൽ കൂടുതൽ വാർഡുകളിൽ നിയന്ത്രണം

text_fields
bookmark_border
മാഹി: അഴിയൂർ പഞ്ചായത്തിൽ കൂടുതൽ വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി കലക്ടറുടെ ഉത്തരവ്. സമ്പർക്കത്തിലൂടെ കോവിഡ് വ്യാപിക്കുന്നതി​ൻെറ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതി​ൻെറ ഭാഗമായാണ് പഞ്ചായത്ത് ഓഫിസ് ഉൾപ്പെടെ വാർഡ് 17 (അഴിയൂർ ചുങ്കം സൗത്ത് ) അടച്ചിടുവാൻ കലക്‌ടർ ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ഒരു ലോറി ഡ്രൈവർക്ക് ഉറവിടം അറിയാതെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത​ുകൂടാതെ പൂഴിത്തല, ദോബികുളം, 15, 16, വാർഡുകളിലെ ചില ഭാഗങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി. നേരത്തേ പഞ്ചായത്തിലെ വാർഡ് 18 പൂർണമായും അടച്ചിട്ടിരിക്കുകയാണ്. മൂന്ന്, അഞ്ച്, ആറ് വാർഡുകളിൽ ഭാഗിക നിയന്ത്രണം ഉണ്ട്. പൂർണമായും അടച്ചിട്ട 17, 18 വാർഡുകളിൽ ബാങ്കുകൾക്ക് 10 മുതൽ ഒന്നു വരെയും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ 10 മുതൽ വൈകീട്ട് ആറു വരെയും പ്രവർത്തിക്കാം. അഴിയൂർ പഞ്ചായത്ത് കണ്ടെയ്ൻമൻെറ് സോണിലായതിനാൽ വോട്ടർപട്ടിക ഹിയറിങ്ങിന് നോട്ടീസ് കിട്ടിയവരെ മാത്രമേ പഞ്ചായത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ. മറ്റുള്ളവ ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്.
Show Full Article
TAGS:
Next Story