Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒരാഴ്​ചക്കിടെ രോഗികൾ...

ഒരാഴ്​ചക്കിടെ രോഗികൾ ആയിരം കടന്നു

text_fields
bookmark_border
സ്ഥിതി ഗുരുതരമെന്ന്​ ആരോഗ്യ വകുപ്പ്​ കണ്ണൂർ: കോവിഡ്​ രോഗവ്യാപനത്തിൽ ഇതുവരെയില്ലാത്ത ഗുരുതര സാഹചര്യത്തിലൂടെയാണ്​​ കണ്ണൂർ കടന്നുപോകുന്നത്​. ഒരാഴ്​ചക്കിടെ കോവിഡ്​ രോഗികളുടെ എണ്ണം ആദ്യമായി ആയിരം കടന്നു. സെപ്​റ്റംബർ ഒന്ന്​ മുതൽ ഏഴുവരെ 1090 പേരാണ്​ വൈറസ്​ ബാധിതരായത്​. തുടർച്ചയായ മൂന്ന്​ ദിവസമായി ഇരുന്നൂറിന്​ മുകളിലാണ്​ രോഗികൾ. കേസുകളുടെ എണ്ണം ഇനിയും കൂടുമെന്ന നിഗമനത്തിലാണ്​ ആരോഗ്യവകുപ്പ്​. സംസ്ഥാനത്ത്​ തിങ്കളാഴ്​ച ഏറ്റവും കൂടുതൽ കേസുകൾ ജില്ലയിൽ റി​േപ്പാർട്ട്​ ചെയ്​തത്​ ഗൗരവത്തോടെയാണ്​ ജില്ല ഭരണകൂടം കാണുന്നത്​. സമ്പർക്കം വഴിയുള്ള കേസുകൾ വർധിക്കുന്നത്​ ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്​. ഒരാഴ്​ചക്കിടെ 895 പേർക്കാണ്​ സമ്പർക്കം വഴി കോവിഡ്​ ബാധിച്ചത്​. ശരാശരി 82 ശതമാനത്തിന്​ മുകളിലാണ്​ സമ്പർക്കക്കേസുകൾ​. നാലുദിവസമായി സംസ്ഥാനത്ത്​ ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ രോഗബാധിതരായതും ജില്ലയിലാണെന്നത്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ വെല്ലുവിളിയാകുന്നുണ്ട്​. ഒരാഴ്​ചക്കിടെ കോവിഡ്​ ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 98 ആയി. കോവിഡ്​ ഭീതിയിൽ എൻ.എച്ച്​.എം വഴിയുള്ള നിയമനങ്ങൾക്ക്​ ഡോക്​ടർമാരും ആരോഗ്യ പ്രവർത്തകരും തയാറാകാത്ത സാഹചര്യവും ജില്ലയിലുണ്ട്​. കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക്​ രോഗബാധയുണ്ടാകുന്ന സാഹചര്യമുണ്ടായാൽ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമോയെന്ന ആശങ്കയുമുയരുന്നുണ്ട്​. കോവിഡ്​ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതിനാലാണ്​ സമ്പർക്കബാധ വർധിക്കുന്നതെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. കണ്ണൂരിലെയും തലശ്ശേരിയിലെയും തീരദേശ മേഖലകളിലടക്കം സമ്പർക്ക കേസുകൾ വർധിക്കുകയാണ്​. പോസിറ്റിവ്​​ കേസുകൾ വർധിച്ചതോടെ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള ഒരുക്കത്തിലാണ്​ ജില്ല ഭരണകൂടം. ആദ്യഘട്ടങ്ങളിൽ പുലർത്തിയിരുന്ന ശ്രദ്ധയും കരുതലും ആളുകൾ ഇപ്പോൾ പാലിക്കാത്തതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പുറത്തിറങ്ങു​േമ്പാഴും മറ്റുള്ളവരുമായി ഇടപഴകു​േമ്പാഴും സുരക്ഷ മുൻകരുതലുകൾ പാലിക്കണമെന്നും ഡി.എം.ഒ ഡോ. നാരായണ നായ്​ക്​ 'മാധ്യമ'ത്തോട്​ പറഞ്ഞു. അതേസമയം, ഒരാഴ്​ചക്കിടെ 685 പേരാണ്​ രോഗമുക്തി നേടിയത്​. സന്ദീപ്​ ഗോവിന്ദ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story