Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊലീസ് സ്​​േറ്റഷൻ...

പൊലീസ് സ്​​േറ്റഷൻ മാർച്ച്

text_fields
bookmark_border
പയ്യന്നൂർ: കെ.പി. സജിത് ലാൽ സ്മരണയിൽ മൂരിക്കൊവ്വലിൽ നിർമിച്ച സ്മാരക മന്ദിരവും സ്തൂപവും അടിച്ചുതകർത്ത സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്​റ്റ്​ ചെയ്യാത്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂർ പൊലീസ് സ്​റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഞായറാഴ്ച രാത്രിയാണ് സജിത് ലാൽ സ്മാരക മന്ദിരം അടിച്ചു തകർത്തത്. മാർച്ച്​ രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ കെ. ജയരാജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫ്, ബ്ലോക്ക് കോൺഗ്രസ്​ പ്രസിഡൻറ്​ ഡി.കെ. ഗോപിനാഥ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ സുധീപ് ജയിംസ്, കെ.എസ്.യു ജില്ല പ്രസിഡൻറ്​ പി. മുഹമ്മദ് ഷമ്മാസ്, എം. പ്രദീപ് കുമാർ, വിനേഷ് ചുള്ളിയാൻ, കെ.കെ. ഫൽഗുനൻ, എ. രൂപേഷ്, നവനീത് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story