Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2020 11:58 PM GMT Updated On
date_range 7 Sep 2020 11:58 PM GMTവെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി
text_fieldsbookmark_border
തലശ്ശേരി: നഗരസഭ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ ജനാധിപത്യ കക്ഷികളുമായി നീക്കുപോക്കുണ്ടാക്കി പരമാവധി സീറ്റുകളിൽ മത്സരിക്കാൻ വെൽഫെയർ പാർട്ടി തീരുമാനിച്ചു. പാർട്ടി കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. പി.എം. അബ്ദുന്നാസിർ ചെയർമാനും സാജിദ് കോമത്ത് ജനറൽ കൺവീനറുമായി തലശ്ശേരി മുനിസിപ്പൽ തല തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികളായി യു.കെ സെയ്ദ്, എ. പി. അജ്മൽ, കെ. മുഹമ്മദ് നിയാസ്, സീനത്ത് അബ്ദുസ്സലാം, മാജിദ അഷ്ഫാഖ്, എ. അബ്ദുൽ അസീസ്, എൻ.കെ. അർഷാദ്, എം.പി. ജവാദ് അമീർ, ഇ.വി. ഷമീം എന്നിവരെ തെരഞ്ഞെടുത്തു. വിവിധ വാർഡ് തല തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർമാരായി എൻജിനീയർ നജീബ് (ബാലത്തിൽ), കെ.പി. ഷബീർ അഹമ്മദ് (കോടതി), എ.സി.എം. ഷംസുദ്ദീൻ (ചേറ്റംകുന്ന്), കെ. മുഹമ്മദ് നിയാസ് (പാലിശ്ശേരി), സഫ്രീൻ ഫർഹാൻ (കായ്യത്ത്), എ. അബ്ദുൽ അസീസ് (വീവേഴ്സ്), കെ. മുഹമ്മദ് ഫിറോസ് (ടൗൺഹാൾ), മുഹമ്മദ് ഷിനോജ് (കുഴിപ്പങ്ങാട്), സി.ടി. ഖാലീദ് (മാരിയമ്മ), എം. മുഹമ്മദലി (തിരുവങ്ങാട്), കെ.പി. മുഹമ്മദ് റിയാസ് (പുന്നോൽ), കെ.പി. സദീർ (പുന്നോൽ ഈസ്റ്റ്) എന്നിവരെയും തെരഞ്ഞെടുത്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് പി.എം. അബ്ദുന്നാസിർ അധ്യക്ഷതവഹിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡൻറ് യു.കെ. സെയ്ദ്, കെ. മുഹമ്മദ് നിയാസ്, സി.ടി. ഖാലിദ്, സീനത്ത് അബ്ദുൽസലാം എന്നിവർ സംസാരിച്ചു. എ.പി. അജ്മൽ സ്വാഗതവും എ. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story