Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേശവാനന്ദ...

കേശവാനന്ദ ഭാരതിയിൽനിന്ന്​ ആദരം ഏറ്റുവാങ്ങിയതി​െൻറ ഓർമയില്‍ ജലാലുദ്ദീന്‍ ഹാജി

text_fields
bookmark_border
കേശവാനന്ദ ഭാരതിയിൽനിന്ന്​ ആദരം ഏറ്റുവാങ്ങിയതി​ൻെറ ഓർമയില്‍ ജലാലുദ്ദീന്‍ ഹാജി ഇരിട്ടി: കഴിഞ്ഞ ദിവസം സമാധിയായ എടനീര്‍ മഠാധിപതി കേശവാനന്ദ സ്വാമിയില്‍ നിന്നും മതസൗഹാര്‍ദ പ്രവര്‍ത്തനത്തിനുള്ള ഉപഹാരം ഏറ്റുവാങ്ങാനായതി​ൻെറ ഓർമയില്‍ കാക്കയങ്ങാട് നല്ലൂരിലെ യു.കെ. ജലാലുദ്ദീന്‍ ഹാജി. കര്‍ണാടക സഭാകലാ അക്കാദമി 2018ല്‍ എടനീര്‍ മഠത്തില്‍ നടത്തിയ പൊതു പരിപാടിയിലാണ് ജലാലുദ്ദിന്‍ ഹാജിയെ സ്വാമി ആദരിച്ചത്. നാട്ടില്‍ പിതാവി​ൻെറ ചരമദിനത്തോടനുബന്ധിച്ച് എല്ലാ മതവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി നടത്തുന്ന പരിപാടികളും ജീവകാരുണ്യ പ്രവര്‍ത്തനവും ഇഫ്താർ സംഗമമുൾപ്പെടെയുള്ള പരിപാടിയില്‍ പങ്കെടുത്ത ചില കര്‍ണാടക സ്വദേശികള്‍ അറിയിച്ചതു പരിഗണിച്ചാണ് എടനീര്‍ മഠത്തില്‍ നടന്ന പരിപാടിയില്‍ ആദരവ് ഏറ്റുവാങ്ങാന്‍ ക്ഷണം ലഭിച്ചത്. ത​ൻെറ പ്രവര്‍ത്തനത്തിന് പ്രോത്സാഹനം നല്‍കിയത് നന്ദിയോടെ ഓര്‍ക്കുന്നതായും ജലാലുദ്ദീന്‍ പറഞ്ഞു. അറബിക് ആസ്‌ട്രോളജിയിലും പാരമ്പര്യവൈദ്യത്തിലും ഗവേഷണം നടത്തുന്ന ജലാലുദ്ദീന്‍ ഹാജി നല്ലൂരിലെ പരേതനായ പി.സി. അബ്​ദുറഹ്മാന്‍ ഹാജിയുടെ മകനാണ്.
Show Full Article
TAGS:
Next Story