Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2020 11:58 PM GMT Updated On
date_range 2020-09-06T05:28:13+05:30ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ വീട്ടുമുറ്റങ്ങൾ സമരകേന്ദ്രങ്ങളായി
text_fieldsകണ്ണൂർ: ഭരണഘടന മൂല്യങ്ങളെ നിരാകരിക്കുന്നതും മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ സങ്കൽപങ്ങളെ അട്ടിമറിക്കുന്നതുമായ ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 20,000ത്തിലധികം വീട്ടുമുറ്റങ്ങളിൽ വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു. അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ച് വിദ്യാഭ്യാസ സംരക്ഷണ ദിനമായി ആചരിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഫേസ്ബുക്ക് ലൈവിലൂടെ ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.ടി.എ ജില്ല കമ്മിറ്റി ഓഫിസിൽ നടന്ന പ്രതിഷേധ പരിപാടിയിൽ എം.വി. ജയരാജൻ സംസാരിച്ചു. കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ, എ.കെ.പി.സി.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സി. പത്മനാഭൻ, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എ.പി. അൻവീർ, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ.കെ. പ്രകാശൻ, സംസ്ഥാന കമ്മിറ്റി അംഗം പി.വി. പ്രദീപൻ, ജില്ല വിദ്യാഭ്യാസ സംരക്ഷണ സമിതി കൺവീനർ കെ.സി. മഹേഷ്, എസ്.എഫ്.ഐ ജില്ല സെക്രട്ടറി ഷിബിൻ കാനായി, കെ.എസ്.ടി.എ ജില്ല പ്രസിഡൻറ് കെ.സി. സുധീർ, കെ. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. കെ.എസ്.ടി.എ, എസ്.എഫ്.ഐ, എ.കെ.പി.സി.ടി.എ, എ.കെ.ജി.സി.ടി, കെ.യു.ടി.സി, കെ.യു.ഇ.യു, എസ്.എഫ്.സി.ടി.എസ്.എ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ രൂപവത്കരിച്ച ജില്ല വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
Next Story