Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2020 11:58 PM GMT Updated On
date_range 5 Sep 2020 11:58 PM GMTപവർ ഗ്രിഡ് കോർപറേഷൻ അധികൃതർ മുണ്ടേരി സ്കൂൾ സന്ദർശിച്ചു
text_fieldsbookmark_border
കണ്ണൂർ: പവർ ഗ്രിഡ് കോർപറേഷൻ ഉദ്യോഗസ്ഥർ സി.എസ്.ആർ ഫണ്ടിൽ നിന്ന് അനുവദിച്ച പദ്ധതി പ്രവർത്തനം അവലോകനം ചെയ്യുന്നതിന് മുണ്ടേരി ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു. കെ.കെ. രാഗേഷ് എം.പിയുടെ കൂടെയാണ് സംഘാംഗങ്ങൾ സ്കൂൾ സന്ദർശിച്ചത്. 1.26 കോടി രൂപയുടെ പദ്ധതിയാണ് കോർപറേഷൻ, എം.പിയുടെ അഭ്യർഥന പ്രകാരം നേരത്തേ അനുവദിച്ചത്. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി 70 കുട്ടികളെ ഉൾക്കൊള്ളാൻ പ്രാപ്തമായ രണ്ട് പുതിയ ക്ലാസ് മുറികൾ തയാറാക്കി ഡിജിറ്റൽ സ്റ്റുഡിയോ ക്ലാസ് മുറികളാണ് അനുവദിച്ചത്. ഇതോടൊപ്പം നാല് ക്ലാസ് മുറികൾ പരിഷകരിച്ച് സ്മാർട്ട് ക്ലാസാക്കി മാറ്റാനുള്ള പദ്ധതിയും പുരോഗമിക്കുന്നുണ്ട്. ഡെപ്യൂട്ടി ജനറൽ മാനേജർ കെ.ടി. അവിനാഷിൻെറ നേതൃത്വത്തിലുള്ള സംഘം പ്രവൃത്തി വിലയിരുത്തി. കെ.കെ. രാഗേഷ് എം.പി നൽകിയ പദ്ധതി പ്രകാരം പുതുതായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിനും 1.15 കോടി രൂപയുടെ പദ്ധതികൾ പവർ ഗ്രിഡ് കോർപറേഷൻ അനുവദിച്ചിരുന്നു. അൾട്രാ സൗണ്ട് മെഷീൻ, വൻെറിലേറ്റർ, ആധുനിക എക്സ് റേ യൂനിറ്റ്, ഹിമോ ഡയാലിസിസ് യൂനിറ്റ് എന്നിവയാണ് മേൽ തുക കൊണ്ട് സ്ഥാപിക്കുന്നത്. കമ്പനി സംഘം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജും സന്ദർശിച്ചു. മുണ്ടേരിയിൽ നടന്ന വിലയിരുത്തലിൽ കമ്പനി പ്രതിനിധികൾക്കുപുറമേ കെ.കെ. രാഗേഷ് എം.പി, അസി. എക്സിക്യുട്ടിവ് എൻജിനീയർ കെ. ശിവദാസൻ, പ്രിൻസിപ്പൽ എം. മനോജ്, ഹെഡ്മാസ്റ്റർ കെ.പി. ചന്ദ്രൻ, കെ. മനോജ്, മുദ്ര വിദ്യാഭ്യാസ സമിതി കൺവീനർ പി.പി. ബാബു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story