Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകർഷക സത്യഗ്രഹം...

കർഷക സത്യഗ്രഹം സംഘടിപ്പിച്ചു

text_fields
bookmark_border
കണ്ണൂർ: കേന്ദ്ര സർക്കാറി​​ൻെറ കർഷകദ്രോഹ-ജനദ്രോഹ നയങ്ങൾക്കെതിരെ അഖിലേന്ത്യ കിസാൻ സഭയും ഭാരതീയ ഖേദ് മസ്ദൂർ യൂനിയനും നടത്തുന്ന പ്രക്ഷോഭത്തി​ൻെറ ഭാഗമായി ശനിയാഴ്​ച ജില്ലയിലെ മണ്ഡലം കേന്ദ്രങ്ങളിൽ . കണ്ണൂരിൽ കേരകർഷക സംഘം സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു നേതാവ് എൻ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി പുതിയ ബസ്​സ്​റ്റാൻഡ് ​ബലറാം മന്ദിരത്തിനു മുന്നിൽ നടന്ന സമരം കിസാൻ സഭ ജില്ല സെക്രട്ടറി സി.പി. ഷൈജൻ ഉദ്ഘാടനം ചെയ്തു. വി. മോഹനൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പിൽ നടന്ന ധർണ സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി വി.വി. കണ്ണൻ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു മണ്ഡലം സെക്രട്ടറി പി.വി. ബാബു അധ്യക്ഷത വഹിച്ചു. ചക്കരക്കല്ലിൽ എ.ഐ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി സി.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ എൻ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. മയ്യിൽ ടൗണിൽ കിസാൻസഭ ജില്ല വൈസ് പ്രസിഡൻറ്​ കെ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പി. പുരുഷോത്തമൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story