Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനടുവനാട് കോൺഗ്രസ്‌...

നടുവനാട് കോൺഗ്രസ്‌ ഓഫിസിനുനേരെ ആക്രമണം

text_fields
bookmark_border
ഇരിട്ടി: നടുവനാ​െട്ട കോൺഗ്രസ് ഓഫിസായ പ്രിയദർശിനി സ്മാരക മന്ദിരത്തിനുനേരെ ആക്രമണം. ഓഫിസിലെ ജനൽ ചില്ലുകൾ തകർന്നു. കഴിഞ്ഞദിവസം രാത്രി 12ഒാടെയാണ് സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ അക്രമികൾ വലിയ കരിങ്കല്ലുകൾ എറിഞ്ഞാണ് ജനൽ ഗ്ലാസുകൾ തകർത്തത്. കോൺഗ്രസ് നടുവനാട് ബൂത്ത് കമ്മിറ്റിയുടെ പരാതിയെ തുടർന്ന് മട്ടന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. ഓഫിസിനടുത്ത സ്വകാര്യ സ്ഥാപനത്തിലെ സി.സി.ടി.വിയിൽ വാഹനം വരുന്നതും പോകുന്നതും പതിഞ്ഞിട്ടുണ്ട്. അന്വേഷണം കാര്യക്ഷമമായി നടത്തി പ്രതികളെ ഉടൻ അറസ്​റ്റ്​ ചെയ്യണമെന്ന് കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story