Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആദിവാസി യുവതിയുടെ മരണം...

ആദിവാസി യുവതിയുടെ മരണം കൊലപാതകം: യുവാവ്​ പിടിയിൽ

text_fields
bookmark_border
യുവതിയുടെ ആവശ്യപ്രകാരം ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കുകയായിരുന്നുവെന്ന്​ പ്രതി കേളകം: കൊട്ടിയൂര്‍ താഴെ മന്ദംചേരി കോളനിയിലെ ആദിവാസി യുവതി ശോഭയുടെ മരണം കൊലപാതകമെന്ന് കേളകം പൊലീസി​ൻെറ അന്വേഷണത്തിൽ കണ്ടെത്തി. ശോഭയെ കൊന്ന് കെട്ടിത്തൂക്കിയ കേസിൽ കോളയാട് പെരുവ സ്വദേശി പാലുമ്മി വിപിനെ (25) അറസ്​റ്റുചെയ്തു. 302 വകുപ്പ് പ്രകാരം കൊലപാതക കുറ്റം ചുമത്തിയാണ് അറസ്​റ്റ്​. പ്രതിയെ കൂത്തുപറമ്പ്​ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ്​ ചെയ്തു. ആഗസ്​റ്റ്​ 24നാണ് ശോഭയെ കാണാതാവുന്നത്. ബന്ധുക്കൾ കേളകം പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ മാലൂർ പുരളിമല തോല​മ്പ്ര കോളനിക്ക് സമീപം ആഗസ്​റ്റ് 28ന് ശോഭയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു​. ശോഭയുടെ സ്വർണാഭരണങ്ങളും ഫോണും നഷ്​ടപ്പെട്ടതോടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും അന്വേഷണമാവശ്യപ്പെട്ട് വീണ്ടും പരാതി നൽകുകയുമായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ്, ശോഭയുടെ ഫോണിലെ കാൾലിസ്​റ്റ്​ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പെരുവ സ്വദേശിയെ കസ്​റ്റഡിയിലെടുത്തത്. യുവതിയുമായി നാലുമാസം മുമ്പ് ഫേസ്​ബുക്ക്​ വഴിയുണ്ടായ പരിചയം കടുത്ത പ്രണയത്തിലെത്തുകയായിരുന്നുവെന്ന്​ പ്രതി പൊലീസിന്​ മൊഴി നൽകി. വിപിൻ ആന്ധ്രയിലുള്ളപ്പോഴാണ് ഒരുകുട്ടിയുടെ അമ്മയായ യുവതിയുമായി പരിചയപ്പെട്ടത്. നാട്ടിലെത്തിയ ശേഷം പല സ്ഥലങ്ങളിലും ചുറ്റിക്കറങ്ങി. വിവാഹ വാഗ്ദാനം നടത്തിയെങ്കിലും പാലിച്ചില്ല. വിപിന്‍ പിന്നീട് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്​തു. 24ന് വിപി​ൻെറ നിർദേശപ്രകാരം പേരാവൂരിലെത്തിയ ശോഭയെ ബൈക്കിൽ കയറ്റിയാണ്​ തോലമ്പ്രയിലെത്തിച്ചത്. തുടർന്ന്​ കശുമാവിന്‍ തോട്ടത്തില്‍ ചുരിദാറി​ൻെറ ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നു. എന്നാൽ, വിവാഹം കഴിക്കില്ലെന്ന് ഉറപ്പിച്ചതോടെ യുവതിയുടെ ആവശ്യപ്രകാരം ഷാൾ കഴുത്തിൽ മുറുക്കുകയായിരുന്നുവെന്നാണ് യുവാവി​ൻെറ വാദം. ശോഭയുടെ മൊബൈല്‍ ഫോണ്‍ പ്രതിയുടെ വീട്ടില്‍ നിന്നും ആഭരണങ്ങള്‍ ധനകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്തിയതായും കണ്ടെത്തി. പ്രതിയെ സംഭവ സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചു. കേളകം സ്​റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി.വി. രാജന്‍, കേളകം എസ്​.​െഎ ടോണി ജെ. മറ്റം എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കളും വിവിധ സംഘടനകളും മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story