Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.പി.എം കേന്ദ്രത്തിലെ...

സി.പി.എം കേന്ദ്രത്തിലെ ബോംബ് സ്ഫോടനം: സമഗ്രാന്വേഷണം വേണം –സതീശൻ പാച്ചേനി

text_fields
bookmark_border
കണ്ണൂർ: കതിരൂർ പൊന്ന്യത്ത് സി.പി.എം ശക്തികേന്ദ്രത്തിലുണ്ടായ ബോംബ് സ്ഫോടനത്തെക്കുറിച്ച് ഉന്നത പൊലീസ് ഓഫിസർമാരുടെ നേതൃത്വത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. നാടി‍ൻെറ ശാന്തിയും സമാധാനവും തകർക്കുന്നതിനു ബോധപൂർവം സി.പി.എം നേതൃത്വത്തിൽ പ്രവർത്തനം നടത്തുന്നു എന്നതി​ൻെറ തെളിവാണ് ബോംബ് സ്ഫോടനം. പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ബോംബ് നിർമാണ കേന്ദ്രങ്ങളിൽ പരിശോധനയോ പാർട്ടി കേന്ദ്രങ്ങളിലുള്ള ആയുധ സംഭരണത്തെ കുറിച്ച് അന്വേഷണമോ പരിശോധനയോ നടക്കാറില്ല. സ്വർണക്കടത്ത് കേസും മയക്കുമരുന്ന് കേസും ഉൾപ്പെടെ സി.പി.എം നേതൃത്വം ജനകീയ കോടതിയിൽ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ വെഞ്ഞാറമൂട് സംഭവത്തി‍ൻെറ മറപറ്റി നാട്ടിൽ കലാപങ്ങൾ നടത്താനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story