Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഴിമതിക്ക് മറയിടാൻ...

അഴിമതിക്ക് മറയിടാൻ അക്രമം -സതീശൻ പാച്ചേനി

text_fields
bookmark_border
എടക്കാട്: നാടി​ൻെറ സാംസ്കാരിക നിലയങ്ങളായ ക്ലബുകളും ദേശീയ നേതാക്കളുടെ സ്തൂപങ്ങളും വ്യാപകമായി തകർക്കുന്ന കാടത്തം സി.പി.എമ്മുകാർ നിർത്തിയില്ലെങ്കിൽ പ്രത്യാഘാതത്തിന് കോൺഗ്രസ് ഉത്തരവാദിയല്ലെന്ന് സതീശൻ പാച്ചേനി. കടമ്പൂരിലെ രാജീവ്ഭവൻ ക്ലബിന​ുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ കൊടിയ അഴിമതിയിൽ മുങ്ങിക്ക​ുളിച്ചിരിക്കുകയാണ്. അഴിമതിവിഷയം സംബന്ധിച്ച് എങ്ങും സമരങ്ങളും ചൂടേറിയ ചർച്ചയും നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഗുണ്ടാ ആക്രമണത്തിൽ രണ്ട് സി.പി.എമ്മുകാർ കൊല്ലപ്പെട്ടു. ജനശ്രദ്ധ തിരിച്ചുവിടാൻ പ്രതിസ്ഥാനം കോൺഗ്രസി​ൻെറ തലയിലിടാൻ വ്യാപകമായ ആക്രമണം അഴിച്ചുവിട്ട് ​ൈസ്വരജീവിതം തകർക്കുന്നത് നോക്കിനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ്​ സി.ഒ. രാജേഷ് അധ്യക്ഷത വഹിച്ചു. പി.കെ.വി. അനീഷ്, കെ.വി. ജയരാജൻ, പി.വി. പ്രേമവല്ലി, കെ.വി. സോന, എസ്. ആനന്ദൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story