Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെങ്ങരയിൽ കൊടിമരങ്ങൾ...

വെങ്ങരയിൽ കൊടിമരങ്ങൾ നശിപ്പിച്ചു

text_fields
bookmark_border
പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച കൊടിമരങ്ങളും പതാകകളും അഴിച്ചുമാറ്റാൻ ധാരണ പഴയങ്ങാടി: വെങ്ങരയിലെ സി.പി.എം ബ്രാഞ്ച് ഓഫിസ് പ്രവർത്തിക്കുന്ന ഇ.എം.എസ് മന്ദിരത്തിനു മുന്നിലെ കൊടിയും കൊടിമരവും നശിപ്പിച്ചു. സി.പി.എമ്മി​ൻെറ സ്ഥലത്ത് സ്ഥാപിച്ച ഇരുമ്പ് കൊടിമരങ്ങൾ വെട്ടിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. വണ്ണാംതടം കോളനി, കീയച്ചാൽ എന്നിവിടങ്ങളിൽനിന്ന് ഡി.വൈ.എഫ്.ഐ, കർഷക തൊഴിലാളി യൂനിയൻ, മഹിള അ​േസാസിയേഷൻ, ബാലസംഘം തുടങ്ങിയവയുടെ കൊടിയും കൊടിമരങ്ങളും നശിപ്പിച്ചു. കീയച്ചാൽ അജയഘോഷ് വായനശാലക്ക് സമീപത്തെ കോൺഗ്രസ്, യൂത്ത്​ കോൺഗ്രസ് കൊടിമരം പിഴുതുമാറ്റി തോട്ടിലെറിഞ്ഞ നിലയിൽ കണ്ടെത്തി. ചെമ്പല്ലിക്കുണ്ടിലും നടക്ക് താഴെ റോഡരികിലും സ്ഥാപിച്ച കൊടിമരവും നശിപ്പിച്ചു. സി.പി.എം കൊടിമരം നശിപ്പിച്ചതി​നുപിന്നിൽ കോൺഗ്രസാണെന്നും കെ.എസ്.യു നേതാവി​ൻെറ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും മാടായി ലോക്കൽ കമ്മിറ്റി ആരോപിച്ചു. സമാധാനം നിലനിൽക്കുന്ന വെങ്ങരയിൽ സി.പി.എം സംഘർഷം സൃഷ്​ടിക്കാൻ ശ്രമിക്കുകയാണെന്ന്​ മാടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. കോൺഗ്രസ് കൊടിമരം നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റി പഴയങ്ങാടി പൊലീസിൽ പരാതി നൽകി. അതിനിടെ പഴയങ്ങാടി പൊലീസ് സർവകക്ഷി സമാധാന യോഗം വിളിച്ചു. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച കൊടിമരങ്ങളും പതാകകളും ബന്ധപ്പെട്ടവർ തന്നെ അഴിച്ചുമാറ്റണമെന്ന​ പൊലീസ് നിർദേശം സംഘടന പ്രതിനിധികൾ അംഗീകരിച്ചു. പഴയങ്ങാടി എസ്.ഐ ജയചന്ദ്രൻ, പി. ജനാർദനൻ, വി. വിനോദ്, നൗഷാദ് വാഴവളപ്പിൽ, സുധീർ വെങ്ങര, എ. സജീവൻ, എ.കെ. ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story