Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെറുപുഴ പഞ്ചായത്ത്​ ...

ചെറുപുഴ പഞ്ചായത്ത്​ കൃഷി കുളങ്ങള്‍ നിര്‍മിച്ച്​ കാര്‍ഷിക വിപ്ലവത്തിന് തുടക്കം

text_fields
bookmark_border
കരിയക്കര വാര്‍ഡില്‍ മാത്രം 60 കുളങ്ങൾ നിര്‍മിക്കും ചെറുപുഴ: തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപ്പെടുത്തി കൃഷി കുളങ്ങള്‍ നിര്‍മിച്ച്​ ചെറുപുഴ പഞ്ചായത്തില്‍ കാര്‍ഷിക വിപ്ലവത്തിന് തുടക്കം കുറിച്ചു. കാര്‍ഷിക വിളകള്‍ക്ക് ജലസേചനം നടത്തുന്നതിനൊപ്പം മത്സ്യംവളര്‍ത്തി വരുമാനം കണ്ടെത്താന്‍ ഉപകരിക്കുന്നതാണ് കൃഷി കുളങ്ങള്‍. ഇത്തരത്തില്‍ കരിയക്കര വാര്‍ഡില്‍ മാത്രം 60 കുളങ്ങളാണ്​ നിര്‍മിക്കുന്നത്. 30 കുളങ്ങളുടെ പ്രവൃത്തി തൊഴിലുറപ്പു പദ്ധതി പ്രകാരം പൂര്‍ത്തിയാക്കി. അവശേഷിക്കുന്ന കുളങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന കുളത്തില്‍ മീന്‍ തീറ്റയുടെയും മറ്റും അവശിഷ്​ടങ്ങള്‍ വീണ്​ ജൈവാംശം വര്‍ധിക്കുന്നതിനാല്‍ ഇവിടെ നിന്ന്​ ജലസേചനത്തിനുപയോഗിക്കുന്ന വെള്ളം വിളകള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. കുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച്​ പഞ്ചായത്ത് പ്രസിഡൻറ്​ ജമീല കോളയത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ ഡെന്നി കാവാലം, പഞ്ചായത്തംഗം സിസിലി ജോര്‍ജ്, പഞ്ചായത്ത് സെക്രട്ടറി എം.പി. ബാബുരാജ്, വേണുഗോപാല്‍ പലേരി, സാന്ദ്ര ദേവന്‍ എന്നിവരും സംബന്ധിച്ചു.
Show Full Article
TAGS:
Next Story