Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസുഭിക്ഷ കേരളം: ...

സുഭിക്ഷ കേരളം: പച്ചയണിഞ്ഞ് കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത്

text_fields
bookmark_border
35 ഹെക്ടറില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് കടന്നപ്പള്ളി: തലമുറകള്‍ കൈമാറുന്ന കാര്‍ഷിക പാരമ്പര്യമാണ് കടന്നപ്പള്ളി ഗ്രാമത്തി‍ൻെറ പ്രത്യേകത. കാര്‍ഷികരംഗത്തെ നേട്ടങ്ങളിലേക്കുള്ള കുതിപ്പിനുപിന്നില്‍ കൃഷി മുഖ്യതൊഴിലാക്കി മാറ്റിയ ഇവിടത്തെ ജനതയുടെ കഠിനാധ്വാനമാണ്. നെല്ലും പാലും മാത്രമല്ല പച്ചക്കറി ഉല്‍പാദനത്തിലും സ്വയംപര്യാപ്തമാണ് പഞ്ചായത്ത്. സംസ്ഥാന സര്‍ക്കാറി‍ൻെറ സുഭിക്ഷ കേരളം പദ്ധതി പൂര്‍ണാർഥത്തില്‍തന്നെ ഏറ്റെടുത്ത് നടപ്പാക്കുകയാണ് കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്. പാണപ്പുഴ വില്ലേജില്‍ ഏഴുംവയല്‍ പ്രദേശത്ത് ഹരിത ഗ്രൂപ് അംഗങ്ങള്‍ കൃഷിഭവ​ൻെറ നേതൃത്വത്തില്‍ 10 ഏക്കറിലധികം വരുന്ന തരിശുഭൂമിയെ പച്ചയണിയിച്ചുകഴിഞ്ഞു. പാട്ടത്തിനെടുത്ത ഭൂമിയില്‍ വാഴ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, പയര്‍, പാവല്‍, പടവലം, വെണ്ട, മത്തന്‍, കുമ്പളം തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളുമുണ്ട്. കീടനിയന്ത്രണം പ്രകൃതി സൗഹൃദമാക്കാന്‍ ചെണ്ടുമല്ലിയും ചോളവും നട്ടു പിടിപ്പിച്ചിട്ടുണ്ട്. പൊന്നച്ചേരിയില്‍ ര​േണ്ടക്കറിലധികം പന്തല്‍ കൃഷി ഉള്‍പ്പെടെ അഞ്ചേക്കറോളം തരിശുഭൂമിയിലാണ് കൃഷി. വനിത ഗ്രൂപ്പുകള്‍ ചേര്‍ന്ന് ജൈവ പച്ചക്കറി വ്യാപന പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിനുപുറമെ കിഴങ്ങുവര്‍ഗങ്ങളുടെ കൃഷി വേറെയും. നിലവില്‍ ഒമ്പത് ഹെക്ടര്‍ തരിശ് ഉള്‍പ്പെടെ 20 ഹെക്ടര്‍ ഭൂമിയില്‍ മഴക്കാല പച്ചക്കറി കൃഷി ഇവര്‍ നടപ്പാക്കിക്കഴിഞ്ഞു. 35 ഹെക്ടറില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി മികച്ച രീതിയില്‍ നെല്‍കൃഷി നടത്തുന്നുണ്ട്. നൂറേക്കര്‍ വര്‍ധനവാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്ന് കൃഷി ഓഫിസര്‍ ജിതിന്‍ പറയുന്നു. ഭക്ഷ്യധാന്യ ഉല്‍പാദനത്തിനുപുറമെ മണ്ണ്-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉഴുന്ന് കൃഷിയും നടത്തിവരുന്നു. മൃഗപരിപാലനം, തേനീച്ച വളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങി എട്ട് സംയോജിത കൃഷിയിടങ്ങള്‍കൂടി പഞ്ചായത്തില്‍ നടത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story