Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 11:58 PM GMT Updated On
date_range 2 Sep 2020 11:58 PM GMTസ്കൂൾ സംരക്ഷണത്തിന് ഉപവാസം
text_fieldsbookmark_border
തലശ്ശേരി: ഹെർമൻ ഗുണ്ടർട്ട് സ്കൂൾ സംരക്ഷിക്കണമെന്നും 10ാം തരത്തിലെ വിദ്യാർഥികളുടെ പൊതുപരീക്ഷ നിഷേധിക്കുന്ന മാനേജ്മൻെറ് നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ട് ഹെർമൻ ഗുണ്ടർട്ട് പ്രതിമക്ക് മുന്നിൽ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ ഉപവാസം നടത്തി. ചിത്രകാരൻ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ഇ. മനീഷ്, അഡ്വ. സി.ഒ.ടി. ഉമ്മർ, പി.കെ. ആശ, എ.വി. ശൈലജ, സജീവ് മാറോളി, കെ.കെ. ചാത്തുക്കുട്ടി, പി.കെ. ബിജുത്ത്, എടച്ചോളി ഗോവിന്ദൻ, പി. വിജയകൃഷ്ണൻ, കെ.ഇ. പവിത്രരാജ്, എ.പി. രാജേന്ദ്രൻ, കെ. സജിത്ത്, സി.എച്ച്. അനൂപ്, കെ.പി. ഷാജിത്ത്, സൗമ്യ എരഞ്ഞോളി, കെ.പി. സുനിൽ, അജേഷ് ടെമ്പിൾ, സി.എച്ച്. സത്യജിത്ത് എന്നിവർ സംസാരിച്ചു. സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10ന് സ്കൂളിന് മുന്നിൽ ധർണ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story